Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

ട്രെയിന്‍ കാത്തുനിക്കുന്നതിനിടെ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ ക്രൂരമായി വെട്ടിchennai, National,

ചെന്നൈ: (www.kvartha.com 24.06.2016)  ട്രെയിന്‍ കാത്തുനിക്കുന്നതിനിടെ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയെ  ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെ നുങ്കമ്പാക്കം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. 

ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് പ്രതിയുടെ ആക്രമണം.  ചൂളൈമേട് സ്വദേശിനി സ്വാതി(24)യാണ് കൊല്ലപ്പെട്ടത്.  പ്രതിയെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. 

സംഭവത്തെപ്പറ്റി ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ:
രാവിലെ സ്വാതി ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ പച്ചനിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവ് അവരുടെ അടുത്തെത്തുകയും സംസാരിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ബാഗില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവാവ് സ്വാതിയെ വെട്ടുകയായിരുന്നു. അക്രമിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും തറയില്‍ വീണതോടെ സ്വാതി നിസ്സഹായയായി.  എന്നാല്‍ അക്രമ സംഭവം നേരില്‍ കണ്ടിരുന്നവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നതിനുമുന്‍പ് കൊലയാളി രക്ഷപെട്ടു.

മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ സ്വാതി സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചിരുന്നു. രണ്ടു മണിക്കൂറോളം പ്ലാറ്റ് ഫോമില്‍കിടന്ന സ്വാതിയുടെ മൃതദേഹം പോലീസെത്തിയതിനുശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

സ്വാതി ദിവസവും സബര്‍ബന്‍ ട്രെയിനിലാണ് ഓഫീസിലേക്ക് പോയിരുന്നത്. വൈകിട്ട് തിരിച്ചുവരുന്നത് കമ്പനി ഏര്‍പ്പെടുത്തിയ ബസിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന പിതാവ് സന്താന ഗോപാലകൃഷ്ണന്‍ സ്വാതിയെ സ്‌റ്റേഷനിലാക്കി മടങ്ങിയതിനു പിന്നാലെയായിരുന്നു ആക്രമണം. അതേസമയം സ്‌റ്റേഷനില്‍ സിസിടിവികളൊന്നും സ്ഥാപിച്ചിട്ടില്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

Infosys employee killed in broad-day light at Nungambakkam railway station, Chennai, National, Swathi, Police, Father, bus, Passengers, Hospital, National.


Also Read:
കണ്ണൂര്‍ പഴയങ്ങാടിയില്‍ കാറപകടത്തില്‍ പടന്ന എടച്ചാക്കൈ സ്വദേശി മരിച്ചു

Keywords: Infosys employee killed in broad-day light at Nungambakkam railway station, Chennai, National, Swathi, Police, Father, bus, Passengers, Hospital, National.