Follow KVARTHA on Google news Follow Us!
ad

ജിഷ കേസിലെ അറസ്റ്റ് പൊന്‍തൂവലോ എന്ന് മുഖ്യമന്ത്രിക്കും സംശയം; സെന്‍കുമാര്‍ പറഞ്ഞതിനേക്കുറിച്ച് വിവാദ വെളിപ്പെടുത്തല്‍

ജിഷയുടെ കൊലയാളിയായി പോലീസ് അവതരിപ്പിക്കുന്ന അസം സ്വദേശി അമീറുല്‍ ഇThiruvananthapuram, Police, Press meet, Arrest, Media, High Court of Kerala, Women, Kerala,
തിരുവനന്തപുരം: (www.kvartha.com 18.06.2016) ജിഷയുടെ കൊലയാളിയായി പോലീസ് അവതരിപ്പിക്കുന്ന അസം സ്വദേശി അമീറുല്‍ ഇസ്്‌ലാം അറസ്റ്റിലായ വിവരം മാധ്യമങ്ങളോട് അമിതാവേശം കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ അദ്ദേഹത്തിനുതന്നെ വീണ്ടുവിചാരമെന്നു സൂചന. പോലീസിന്റെ തൊപ്പിയില്‍ ഈ അറസ്റ്റ് മറ്റൊരു പൊന്‍തൂവലാണെന്ന് മുഖ്യമന്ത്രി പ്രകീര്‍ത്തിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇയാള്‍ തന്നെയാണോ യഥാര്‍ത്ഥ കൊലയാളി എന്നും പോലീസ് പറയുന്നതായി പ്രചരിക്കുന്ന കാരണങ്ങളും കഥകളും കെട്ടിച്ചമച്ചതാണോ എന്നും മറ്റുമുള്ള സംശയങ്ങള്‍ സജീവമായ സാഹചര്യത്തിലാണ്, പോലീസ് ഭാഷ്യം അതേവിധം വിശ്വസിച്ച് ഉടനേ പ്രതികരിച്ചതില്‍ മുഖ്യമന്ത്രിക്ക് വീണ്ടുവിചാരം.

ഇത് അദ്ദേഹം പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും ചില മുതിര്‍ന്ന സഹപ്രവര്‍ത്തകരോടു
പങ്കുവച്ചിട്ടുമുണ്ട്. ജിഷ കേസില്‍ യഥാര്‍ത്ഥ പ്രതിതന്നെ അറസ്റ്റിലാകണം എന്നതില്‍ തന്റെ സര്‍ക്കാരിനു നിര്‍ബന്ധമുണ്ടെന്നും സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം കേസന്വേഷണം പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് നിര്‍ദേശം നല്‍കിയെന്നും വിവരമുണ്ട്.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് എഡിജിപി ബി സന്ധ്യ ജിഷ കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴിയും അല്ലാതെയും പ്രചരിക്കുന്ന സംശയങ്ങളും കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനവും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഗൗരവത്തിലെടുത്തിട്ടുണ്ട്.

അതിനിടെ, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ പറഞ്ഞതായി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തിയ വെളിപ്പെടുത്തലും ചര്‍ച്ചയായി മാറുകയാണ്. നിരപരാധിയായ ഒരാളെ അറസ്റ്റ് ചെയ്ത് കേസ് തീര്‍ക്കാനും അന്വേഷണം പൂര്‍ത്തിയാക്കി എന്നു വരുത്താനും തനിക്കുമേല്‍ മുന്‍ സര്‍ക്കാരിന്റെ സമ്മര്‍ദം ഉണ്ടായെന്നും താന്‍ അതിനു വഴങ്ങിയില്ലെന്നും ഇപ്പോള്‍ തിരുവനന്തപുരത്ത് മറ്റൊരു തസ്തികയിലുള്ള മുന്‍ ചീഫ് ജസ്റ്റിസിനോട് സെന്‍കുമാര്‍ പറഞ്ഞുവെന്നാണ് ജോമോന്‍ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്. മുന്‍ ചീഫ് ജസ്റ്റിസ് തന്നെ തന്നോട് പാപ്പുവിന്റെ സാന്നിധ്യത്തില്‍ പറഞ്ഞതായാണ് ജോമോന്‍ വിശദീകരിച്ചത്.

നിരപരാധിയെ പ്രതിയാക്കി കേസ് തീര്‍ക്കാന്‍ നടന്ന ശ്രമം, അന്നത്തെ പോലീസ് സംഘാംഗങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോഴും തുടരുന്നത്, കുളിക്കടവില്‍ ഉണ്ടായി എന്ന് പറയുന്ന സംഭവം നാട്ടുകാരായ സ്ത്രീകള്‍ നിഷേധിക്കുന്നത് തുടങ്ങി പലതും ജിഷ കേസില്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പറഞ്ഞത് പരസ്യമായി തിരുത്തിയില്ലെങ്കിലും പോലീസിനുമേല്‍ മുഖ്യമന്ത്രി ശക്തമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്.
CM Pinarayi in dilemma on Jisha case, Killer, Thiruvananthapuram, Police, Press meet, Arrest, Media, High Court of Kerala, Women, Kerala.

Also Read:
പി ബി അബ്ദുര്‍ റസാഖ് പുതിയ കാര്‍ വാങ്ങി; നമ്പര്‍ 1000ല്‍ പിടിച്ച് എംഎല്‍എ, 89 വേണമെന്ന് അണികള്‍

Keywords: CM Pinarayi in dilemma on Jisha case, Killer, Thiruvananthapuram, Police, Press meet, Arrest, Media, High Court of Kerala, Women, Kerala.