Follow KVARTHA on Google news Follow Us!
ad

ബ്രിട്ടനിലെ പ്രതിസന്ധിയും ചില വസ്തുതകളും

ബ്രിട്ടനിലെ കുടിയേറ്റവും തീവ്രവാദ ഭീഷണിയും പരസ്പരം കൂട്ടികെട്ടരുത്. നാമം മാത്രമായ തീവ്രവാദ ഭീഷണികളെ നേരിടുന്നതില്‍ കഴിവ് കേട്ട സുരക്ഷാ സംവിധാനമാണോ ബ്രിട്ടനിലുള്ളArticle, Aslam Mavile, Threatening, Protect, Business, Natives, Media, Politics, RBI, Economic Crisis, BrEXIT, Britain crisis and some facts.
അസ് ലം മാവില

(www.kvartha.com 27.06.2016) ബ്രിട്ടനിലെ കുടിയേറ്റവും തീവ്രവാദ ഭീഷണിയും പരസ്പരം കൂട്ടികെട്ടരുത്. നാമം മാത്രമായ തീവ്രവാദ ഭീഷണികളെ നേരിടുന്നതില്‍ കഴിവു കെട്ട
സുരക്ഷാ സംവിധാനമാണോ ബ്രിട്ടനിലുള്ളത്? അത് തന്നെ ആ രാജ്യത്തെ നാം കൊഞ്ഞനം കുത്തുകയാണ്.

എന്ത് കൊണ്ടാണ് Br EXIT പക്ഷം ജയിച്ചതും REMAIN പക്ഷം പിന്നോട്ട് പോയതെന്നും വിലയിരുത്താന്‍ സാമ്പത്തിക രാഷ്രീയ സാമൂഹിക നേതൃത്വം ഇനിയും തയ്യാറാകണം. അവരുടെ പ്രചാരകരായി മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. ഇവിടെയുള്ള ഏതാനും ക്ഷിപ്ര കമന്റ്‌സ് മൊതലാളിമാരെ സുഖിപ്പിക്കാന്‍ വേണ്ടി ഒരു മാധ്യമവും പേന എടുക്കരുത്. ഒരു അന്തി ചര്‍ച്ചയും നടത്തരുത്.

കുടിയേറ്റ ഭീഷണി നേരിടുന്നത് ഈ യു വിലെ സഖ്യ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ കാരണമാണ് .. അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അല്പം കാശും സൗകര്യവും കിട്ടുന്ന സ്ഥലത്തേയ്ക്ക് ആരും ജോലി നോക്കി പോകും. പിന്നെയും കുറച്ചു കൂടി സുരക്ഷായുള്ള സ്ഥലങ്ങളിലേക്കെ യൂറോപ്പ്യന്മാര്‍ ജോലി നോക്കി പോവുകയുള്ളൂ.

സാധാരണ ഏതു രാജ്യത്തുമുള്ള പോലെ സ്വദേശികള്‍ പൊതുവെ ജോലിയുടെ കാര്യത്തില്‍ ഉറക്കം തൂങ്ങികളാണ് ബ്രിട്ടനിലെ ജനതയും. സ്ത്രീകളാണ് പിന്നെയും അവിടെ ജോലിയിലും പഠനത്തിലും താല്പര്യം കാണിക്കുന്നത്. ശ്രീലങ്കയിലെ പോലെ ആണുങ്ങള്‍ കുടിച്ചും മദിച്ചും ജീവിതം കൂത്താടാനുമാണ് താല്പര്യം. അത്യാവശ്യം ബിസിനസ്സ് നല്ല നിലയില്‍ മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ താരതമ്യേനെ കുറഞ്ഞ ശമ്പളത്തില്‍ ഉത്തര വാദിത്തത്തോടെ പണിയെടുക്കുന്നവരേ അവിടെ നിര്‍ത്തൂ. സ്വന്തം രാജ്യത്ത് കിട്ടുന്നതിനേക്കാളും സൗകര്യം തങ്ങള്‍ക്ക് ബ്രിട്ടനില്‍ കിട്ടുമ്പോള്‍ സ്വാഭാവികമായും കുടിയേറ്റം കൂടുക സ്വാഭാവികം. ബംഗാളി - പാകിസ്ഥാനി - ഇന്ത്യന്‍ - ഫിലി- നേപ്പാള്‍ തുടങ്ങിയ മൂന്നാം ലോക വംശജര്‍ക്ക് അവിടെ എന്ത് ജോലിയാണ് കിട്ടുക എന്നു അവിടെ ഉള്ളവര്‍ പറയട്ടെ.

കോമണ്‍മാനിനു ആവശ്യമായ വസ്തുക്കള്‍ മിതമായ വിലയ്ക്ക് ബ്രിട്ടന്‍ ബ്രാന്‍ഡഡ് വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവിടെയും ചെലവാകും. ഇല്ലെങ്കില്‍ ചൈന പോലുള്ള രാജ്യങ്ങള്‍ വിപണി കീഴടക്കും. (ചൈന മാല്‍ ബാക്കിയുള്ളവര്‍ കരുതുന്നത് പോലെ മുഴുവന്‍ ക്വളിറ്റി കുറഞ്ഞതല്ല. ). ഓരോ ഏരിയക്കാരുടെ അഭിരുചിക്കും മുടക്കുന്ന കാശിനു അനുസരിച്ചും അവര്‍ ''വഹകള്‍'' ഉണ്ടാക്കി തരുമെന്ന് ഒരു വട്ടമെങ്കിലും ഫെയറിനു ഫാര്‍ ഈസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവരോട് ചോദിച്ചാല്‍ അറിയാം. അല്ലാതെ അതിരാവിലെ ഓണ്‍ലൈനില്‍ കുത്തിയിരുന്ന് അസഹിഷ്ണുതയ്ക്ക് വക നോക്കുന്നവര്‍ക്ക് എന്ത് ''ഫെയര്‍'' എന്ത് ''ഫയര്‍'' ? ആടെന്നതറിഞ്ഞു അങ്ങാടി വാണിഭം ?

ബ്രിട്ടന്‍ ഒരു പക്ഷെ പിടിച്ചു നില്‍ക്കുന്നത് തന്നെ മെഡിക്കല്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂറിസ്റ്റു വരുമാനങ്ങള്‍ കൊണ്ടുമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് ? BrEXIT അനുകൂലികള്‍ക്ക് അപ്പം കിട്ടാന്‍ പ്രയാസപ്പെടുമ്പോള്‍ അതു മനസ്സിലാകും, തങ്ങള്‍ ചെയ്തത് മരമണ്ടത്തരം ആയിപ്പോയെന്നു. തമിഴന്മാരുടെ ബുദ്ധിയുടെ ലെവലിനപ്പുറം ഇവരും പോയിട്ടില്ല. ചില രക്ത സമ്മര്‍ദ്ദ രാഷ്ട്രീയ നേതൃത്വം തരുന്ന തെറ്റായ സന്ദേശവും കുറച്ചു ഓഫറുകളും കിട്ടുമ്പോള്‍ രാഷ്ട്രത്തിന്റെ വരും വരായ്കകള്‍ എന്താണെന്ന് ചിന്തിക്കില്ല.

ഈ യു ആസ്ഥാനമായ ബ്രസ്സല്‍സും ഒരല്പം മസ്സില്‍ പിടുത്തം ഒഴിവാക്കിയിരുന്നെങ്കില്‍ ബ്രിട്ടനില്‍ BrEXIT വിജയം വരിക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. യൂറോയുടെ ആടിക്കളിയും ക്ലച്ചു പിടിച്ചിട്ടില്ല. യൂറോപ്പ്യന്‍ യൂണിയന്‍ നല്ലത് തന്നെ, യൂറോ തികഞ്ഞ പരാജയമെന്നാണ് ഇംഗ്ലീഷുകാരുടെ പക്ഷം. തങ്ങളുടെ രാഷ്ട്ര താല്പര്യങ്ങളെ മറികടക്കുന്ന നിലപാടുകള്‍ യൂറോപ്യന്‍ യൂണിയന്‍ കൈകൊള്ളുന്നുവെന്നതും പൊതുവെ ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിവരില്‍ നിന്നു കേള്‍ക്കുന്നതും ബ്രസ്സല്‍സ് ചെവി കൊണ്ടില്ല. ഗ്രീസിനെക്കാളും മുമ്പില്‍ ഫ്രാന്‍സ് ആയിരിക്കും അടുത്ത EXIT അടിച്ചു പോകാന്‍ കൂടുതല്‍ സാധ്യത. എന്റെ കൂടെ ജോലി ചെയ്യുന്ന ജ്യോര്‍ജിയോ എന്ന ഗ്രീസുകാരനായ മെക്കാനിക്കല്‍ എന്‍ജിനീയര്‍ ഒരു രക്ത സമ്മര്‍ദ്ദ ഗ്രൂപ്പില്‍ പെട്ട കക്ഷിയാണ്. അയാളെ പോലുള്ളവര്‍ക്ക് ഇതൊക്കെ പ്രചോദനമാകുമായിരിക്കും.

മുമ്പത്തെ പോലെയല്ലല്ലോ ആഗോള സാമ്പത്തിക നിലയും നിയന്ത്രണവും. പല ഫാക്ടേര്‍സും ഉണ്ട്. അവ സാധാരണ ജനങ്ങള്‍ അറിഞ്ഞു കൂടണമെന്നുമില്ല. മനുഷ്യ സമ്പത്തു അടക്കം വിറ്റഴിക്കാനും വാങ്ങിപ്പിക്കാനും മയത്തിലും ആയത്തിലും സാധിക്കുന്നവര്‍ക്കേ ഇനി ഭാവിയുള്ളൂ. കമ്പോളവും കച്ചവടക്കാരനും സ്വസ്ഥത കിട്ടിയാലേ ഇനിയങ്ങോട്ട് മുന്നോട്ട് പോകാനാവൂ. മസ്സില്‍ പിടിച്ചവനൊക്കെ അനുഭവിക്കുമ്പോള്‍ അറിയും.

കൂട്ടാത്തതില്‍ പറയട്ടെ, അസഹിഷ്ണുതാ വിവാദങ്ങളും ചില നിര്‍ബന്ധിത നിരോധങ്ങളും ചൂട് പിടിക്കുന്ന ഇന്ത്യയില്‍ അതിനെതിരെ ആര്‍ ബി ഐ ഗവര്‍ണര്‍ രഘുറാം രാജനെ പോലുള്ളവര്‍ വിമ്മിഷ്ടം അറിയിച്ചത് വെറുതെ ആയിരിക്കില്ലല്ലോ. (അദ്ദേഹത്തിന്റെ കസേര ഇളക്കാന്‍ നിലവിലെ ഭരണകൂടം കണ്ട കാര്യങ്ങളില്‍ ഒന്നു ഇതും കൂടിയാണെന്നത് അരമന രഹസ്യം. സുബ്രു സാമിയെ മുന്നില്‍ നിര്‍ത്തി ശ്രദ്ധ തിരിച്ചു വിട്ടത് ജെയ്റ്റ് ലി കുതന്ത്രം മാത്രം). എല്ലാം ''മഹല്ലി'' (സ്വദേശം) എന്നു പറഞ്ഞു നടന്നാല്‍ രണ്ടു മൂന്ന് നൂറ്റാണ്ട് പിന്നോട്ടേക്ക് കാളവണ്ടിയെ തിരിക്കേണ്ടി വരും.

Keywords: Article, Aslam Mavile, Threatening, Protect, Business, Natives, Media, Politics, RBI, Economic Crisis, BrEXIT, Britain crisis and some facts.