Follow KVARTHA on Google news Follow Us!
ad

അമീറുല്‍ ഇസ്ലാമുമായി ജിഷക്ക് പ്രണയബന്ധമുണ്ടായിരുന്നു

പെരുമ്പാവൂരിലെ നിയമ വിദ്യര്‍ത്ഥിനി ജിഷ വധക്കേസില്‍ അറസ്റ്റിലായ Perumbavoor, Ernakulam, Kerala, Love, Murder, Murder case, Media, Report,
പെരുമ്പാവൂര്‍: (www.kvartha.com 20.06.2016) പെരുമ്പാവൂരിലെ നിയമ വിദ്യര്‍ത്ഥിനി ജിഷ വധക്കേസില്‍ അറസ്റ്റിലായ അമീറുല്‍ ഇസ്ലാമുമായി ജിഷക്ക് പ്രണയബന്ധമുണ്ടായിരുന്നുവെന്ന് കൊല്‍ക്കത്ത സ്വദേശിയായ ദ്വിഭാഷി ലിപ്റ്റണ്‍ ബിശ്വാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

സംഭവത്തില്‍ അമീറുല്‍ ഇസ്ലാമിനെ ജിഷയുടെ മാതാവ് രാജേഷ്വരി ആളെ വിട്ട് തല്ലിയിട്ടുണ്ടെന്നും അമീര്‍ പറഞ്ഞതായി ഇയാള്‍ വ്യക്തമാക്കി. അമീറുല്‍ പറയുന്നതെല്ലാം തെറ്റാണെന്ന് രാജേശ്വരി  ഇതിനോട്  പ്രതികരിക്കുകയും ചെയ്തു.

അതേസമയം അമീറില്‍ നിന്ന് ജിഷയുടെ കുടുംബം പണം കൈപ്പറ്റിയിരുന്നതായും ഇക്കാര്യത്തിലുള്ള തെളിവുകള്‍ കിട്ടിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൈപ്പറ്റിയ പണത്തിന് പകരമായി ജിഷയെ വിവാഹം കഴിച്ചുതരണമെന്ന് പ്രതി ആവശ്യപ്പെടുകയും ജിഷ വിസമ്മതിച്ചിരുന്നതായും പറയുന്നു.

Keywords: Perumbavoor, Ernakulam, Kerala, Love, Murder, Murder case, Media, Report, Jisha, Ameerul Islam, Jisha Murder Case.