Follow KVARTHA on Google news Follow Us!
ad

വിവാഹം നടന്ന് ഒരു മാസത്തിനുള്ളില്‍ ഭര്‍ത്താവ് ഹൃദയാഘാതത്തില്‍ മരിച്ചു; സൗദി കോടീശ്വരനെ രണ്ടാം വിവാഹം ചെയ്ത പ്രവാസി യുവതി കോടീശ്വരിയായി

റിയാദ്: (www.kvartha.com 03.05.2016) സൗദി കോടീശ്വരനെ രണ്ടാം ഭര്‍ത്താവായി സ്വീകരിച്ച പ്രവാസി യുവതി കോടീശ്വരിയായി.Second wife, Saudi Arabia,
റിയാദ്: (www.kvartha.com 03.05.2016) സൗദി കോടീശ്വരനെ രണ്ടാം ഭര്‍ത്താവായി സ്വീകരിച്ച പ്രവാസി യുവതി കോടീശ്വരിയായി. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനിടയിലുണ്ടായ ഭര്‍ത്താവിന്റെ അപ്രതീക്ഷിത മരണമാണ് അറബ് യുവതിയെ കോടീശ്വരിയാക്കിയത്.

ആദ്യ ഭാര്യയും കുട്ടികളുമുള്ള കോടീശ്വരനെ പൂര്‍ണ സമ്മതത്തോടെയായിരുന്നു 22കാരി വിവാഹം ചെയ്തത്. എന്നാല്‍ ഭര്‍ത്താവിന്റെ മരണ ശേഷം ആദ്യ ഭാര്യ ഭര്‍ത്താവിന്റെ സ്വത്ത് കൈവശം വെച്ചു.

ഭര്‍ത്താവിന്റെ സ്വത്ത് തനിക്കും പങ്കുവെയ്ക്കണമെന്ന് രണ്ടാം ഭാര്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബന്ധുക്കളും ആദ്യ ഭാര്യയും ആവശ്യം നിരസിച്ചിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ വാദം.

തുടര്‍ന്ന് രണ്ടാം ഭാര്യ പരാതിയുമായി കോടതിയെ സമീപിച്ചു. ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും 67 മില്യണ്‍ റിയാല്‍ രണ്ടാം ഭാര്യയ്ക്ക് നല്‍കാനായിരുന്നു കോടതി വിധി.

Second wife, Saudi Arabia,
SUMMARY: An Arab woman inherited nearly SR67 million just a month after she married an old Saudi man, who died of a heart attack at his home in the Gulf Kingdom.

Keywords: Second wife, Saudi Arabia,