Follow KVARTHA on Google news Follow Us!
ad

വി ടി ബല്‍റാം പ്രതിപക്ഷ നേതാവ്?

പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാകാതെ വിശമിക്കുന്ന യു ഡി എഫിന് കോണ്‍ഗ്രസിന്റെ യുവ Thiruvananthapuram, Kerala, V.T Balram, Facebook, Pinarayi vijayan, UDF, LDF, Congress, Advertisement, Media, News Paper,
തിരുവനന്തപുരം: (www.kvartha.com 26.05.2016) പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാകാതെ വിഷമിക്കുന്ന യു ഡി എഫിന് കോണ്‍ഗ്രസിന്റെ യുവ എം എല്‍ എ വി ടി ബല്‍റാമിനെ പ്രതിപക്ഷ നേതാവായി അവരോധിച്ച് സോഷ്യല്‍ മീഡിയ. പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ ഫെയ്‌സ്ബുക്കില്‍ ബല്‍റാം നടത്തിയ വിമര്‍ശനങ്ങളാണ് പ്രതിപക്ഷ നേതാവായി സോഷ്യല്‍ മീഡിയ ബല്‍റാമിനെ തിരഞ്ഞെടുത്തത്.

സത്യപ്രതിജ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലടക്കം നല്‍കിയ പരസ്യത്തിനെ വിമര്‍ശിച്ചാണ് ബല്‍റാം ആദ്യം രംഗത്തെത്തിയത്. പ്രതിപക്ഷ ധര്‍മം ഞങ്ങളും തുടങ്ങുകയാണെന്ന് പറഞ്ഞാണ് ബല്‍റാം പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ലക്ഷങ്ങള്‍ വായിച്ച ഈ പോസ്റ്റ് വലിയ ചര്‍ച്ചയായി.

നിയമസഭയിലും പുറത്തും പിണറായി വിജയന്‍ സര്‍ക്കാരിനെ നേരിടാന്‍ മുന്നില്‍ ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് ബല്‍റാം നടത്തിയത്. ഇതെല്ലാം ആണ് സോഷ്യല്‍ മീഡിയ ബല്‍റാമിനെ പ്രതിപക്ഷ നേതാവാക്കിയത്.
Thiruvananthapuram, Kerala, V.T Balram, Facebook, Pinarayi vijayan, UDF, LDF, Congress, Advertisement, Media, News Paper.

Keywords: Thiruvananthapuram, Kerala, V.T Balram, Facebook, Pinarayi vijayan, UDF, LDF, Congress, Advertisement, Media, News Paper.