Follow KVARTHA on Google news Follow Us!
ad

വര്‍ഗീയ പരാമര്‍ശം നടത്തിയ രാഹുലിന് ട്രോള്‍ പൂരം

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട് Thiruvananthapuram, Kerala, BJP, RSS, Assembly Election, Minister, Twitter, Social Network, NDA,
തിരുവനന്തപുരം: (www.kvartha.com 30.05.2016) നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വറിന് ട്രോള്‍ മഴ.

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനമാണ് രാഹുലിനെതിരെയുള്ളത്. ബി.ജെ.പിയുടെ കേരളത്തിലെ വളര്‍ച്ചയുടെ ഗുണഫലമാണ് ആദ്യ ഹിന്ദു വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവുമെന്ന രാഹുലിന്റെ ട്വീറ്റാണ് ട്രോളിനാധാരം.

സംഭവം വിവാദമായതിനെ തുടര്‍ന്ന് രാഹുല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു.

എന്റെ ചില നിഷ്പക്ഷമായ നിരീക്ഷണങ്ങളുടെ പേരില്‍ വിമര്‍ശനവുമായി രംഗത്ത് വരുന്ന കമ്യൂണിസ്റ്റുകാര്‍ ഒരു കാര്യം ഓര്‍ക്കണം, ഭീകരവാദത്തിന്റെ പേരില്‍ ജയിലില്‍ പോയ മഅ്ദനിയുമായി കൂട്ടുകൂടിയവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നായിരുന്നു രാഹുലിന്റെ പിന്നീടുള്ള ട്വീറ്റ്.

സംഭവം എന്തായാലും രാഹുലിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമാണ്.







Keywords: Thiruvananthapuram, Kerala, BJP, RSS, Assembly Election, Minister, Twitter, Social Network, NDA, Rahul Easwar, Troll.