Follow KVARTHA on Google news Follow Us!
ad

കേന്ദ്ര മന്ത്രിക്കസേരയ്ക്കായി മൂന്നു പ്രമുഖര്‍ ശ്രമം തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം മുമ്പോട്ടുവച്ച ഒരു സീറ്റും വോട്ട് വര്‍ധനയുമെന്ന Thiruvananthapuram, Kerala, Union minister, NDA, BJP, Suresh Gopi, Narendra Modi, Central Government,
തിരുവനന്തപുരം: (www.kvartha.com 22.05.2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേന്ദ്രനേതൃത്വം മുമ്പോട്ടുവച്ച ഒരു സീറ്റും വോട്ട് വര്‍ധനയുമെന്ന ലക്ഷ്യം നേടിയ കേരളാ ഘടകത്തിന് ഒരു കേന്ദ്രമന്ത്രി സ്ഥാനം നല്‍കുമെന്നു സൂചന. വാഗ്ദാനം ഉടന്‍ നടപ്പാകുമെന്നു സൂചന ലഭിച്ചതോടെ മന്ത്രിക്കസേരയ്ക്കായി മൂന്നു പ്രമുഖര്‍ ശ്രമം തുടങ്ങി.

മലപ്പുറത്തു നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം രാജ്യസഭാ എം.പിയായ സുരേഷ് ഗോപിയാണ് മന്ത്രിക്കസേരയ്ക്കായി ഏറ്റവുമധികം പിടിവലി നടത്തുന്നത്. തനിക്കു മന്ത്രിപദവി നല്‍കുന്നത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് താമര വിരിയാന്‍ ഇടയാക്കുമെന്നും സുരേഷ് ഗോപി വാദിക്കുന്നു.

പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷനും നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചയാളുമായ വി. മുരളീധരനാണ് രംഗത്തുള്ള മറ്റൊരാള്‍. ഏഷ്യാനെറ്റ് ചെയര്‍മാനും കര്‍ണാടകത്തില്‍നിന്നുള്ള രാജ്യസഭാ എം.പിയുമായ രാജീവ് ചന്ദ്രശേഖരാണ് കേന്ദ്രമന്ത്രിസ്ഥാനത്തിനുവേണ്ടി രംഗത്തുള്ള മൂന്നാമത്തെയാള്‍.


Keywords: Thiruvananthapuram, Kerala, Union minister, NDA, BJP, Suresh Gopi, Narendra Modi, Central Government.