Follow KVARTHA on Google news Follow Us!
ad

വീണ്ടും അരും കൊല; വിദ്യാര്‍ത്ഥിനിയുടെ തല ഇടിച്ചുതകര്‍ത്തു; കൈകള്‍ അറുത്ത് മാറ്റി; മൃതദേഹം കിടന്നത് കോളജ് ഗേറ്റിന് സമീപം

വിവാഹിതയായ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രാംPolice, Complaint, National,
രാംഗഡ്(ജാര്‍ഖണ്ഡ്): (www.kvartha.com 06.05.2016) വിവാഹിതയായ വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. രാംഗഡ് ജില്ലയിലെ പ്രമുഖ കോളജ് ഗേറ്റിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് തല അടിച്ചുതകര്‍ത്ത നിലയിലായിരുന്നു. മൃതദേഹത്തിന്റെ കൈകള്‍ അറുത്തുനീക്കിയിരുന്നു. ഇതില്‍ ഒരു കൈ മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തി. സോണാലി മുര്‍മു എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്.

സ്‌കൂള്‍ കാലം മുതല്‍ വിദ്യാര്‍ത്ഥിനിക്ക് പിറകേ കൂടിയ 35കാരനാണ് പ്രതിയെന്ന് ഭര്‍ത്താവ് ആരോപിക്കുന്നു. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

വിവാഹം കഴിഞ്ഞപ്പോള്‍ അയാള്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ശല്യം അസഹ്യമായപ്പോള്‍ ഞാന്‍ സോണാലിയുടെ മൊബൈല്‍ നമ്പര്‍ മാറ്റി. എന്നിട്ടും അയാള്‍ പിന്മാറിയില്ല പ്രതിയെ കുറിച്ച് ഭര്‍ത്താവ് ചിത്തരഞ്ജന്‍ തുടു പറഞ്ഞു.

നാണക്കേട് ഭയന്നാണ് പ്രതിയെ കുറിച്ച് പോലീസില്‍ പരാതിപെടാതിരുന്നതെന്നും ഇയാള്‍ പറഞ്ഞു. സുകന്‍ മണ്ഡല്‍ എന്നാണ് പ്രതിയുടെ പേര്.

സോണാലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസര വാസിക്ക് കോളജ് ഗേറ്റിന് സമീപം കിടക്കുന്ന മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. ഒരു ബൈക്കില്‍ കടന്നുകളയുന്ന പ്രതിയെ അയാള്‍ കണ്ടിരുന്നു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Jharkhand, Student, Killed, Stalker, Police, Complaint, National.


SUMMARY: RAMGARH, JHARKHAND: She was found with her hands cut off, one lying near her body, her head covered in blood. Sonali Murmu, a 30-year-old student had been hit over and over - 20 times - with a sharp weapon before she died, said the police in Jharkhand's Ramgarh district.

Keywords: Jharkhand, Student, Killed, Stalker, Police, Complaint, National.