Follow KVARTHA on Google news Follow Us!
ad

യുഎഇയില്‍ നിശ്ശബ്ദ കൊലയാളി അടുത്ത വര്‍ഷം 2000 പേരുടെ ജീവനെടുക്കും

ദുബൈ: (www.kvartha.com 03.05.2016) 'നിശ്ശബ്ദ കൊലയാളി' അടുത്ത വര്‍ഷം യുഎഇയില്‍ രണ്ടായിരം പേരുടെ ജിവനെടുക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.UAE, Stroke,
ദുബൈ: (www.kvartha.com 03.05.2016) 'നിശ്ശബ്ദ കൊലയാളി' അടുത്ത വര്‍ഷം യുഎഇയില്‍ രണ്ടായിരം പേരുടെ ജിവനെടുക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. സ്‌ട്രോക്കിനെയാണ് ഡോക്ടര്‍മാര്‍ നിശ്ശബ്ദ കൊലയാളിയെന്ന് വിശേഷിപ്പിച്ചത്.

ദുബൈയില്‍ ഈയാഴ്ച സംഘടിപ്പിച്ച സ്‌ട്രോക്ക് അക്കാദമിയില്‍ സംസാരിക്കുകയായിരുന്നു ഡോക്ടര്‍മാര്‍. രോഗലക്ഷണങ്ങള്‍ അവഗണിക്കുകയോ കൃത്യമായി രോഗനിര്‍ണയം നടത്താതിരിക്കുകയോ ചെയ്താല്‍ സ്ഥിരമായ അംഗവൈകല്യത്തിന് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

15നും 59നു ഇടയില്‍ പ്രായമുള്ളവര്‍ സ്‌ട്രോക്കിന് ഇരകളാകുന്നുണ്ട്. യുഎഇയിലും സ്‌ട്രോക്കിന് ഇരകളാകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

2030ഓടെ ലോകത്തില്‍ 12 മില്യണ്‍ പേര്‍ സ്‌ട്രോക്കുമൂലം മരിക്കും. 70 മില്യണ്‍ ആളുകളാരിക്കും സ്‌ടോക്കിനെ അതിജീവിക്കുന്നവര്‍.

ദുബൈ ഹെല്‍ത്ത് അതോറിറ്റിയിലെ ഡോ സുഹൈല്‍ അബ്ദുല്ല അല്‍ റുക്ന്‍ സ്‌ട്രോക്കിനെ കുറിച്ച് വിശദമായി സംസാരിച്ചു. നിലവില്‍ പ്രതിവര്‍ഷം ആയിരം പേരാണ് യുഎഇയില്‍ സ്‌ട്രോക്ക് ബാധിച്ച് മരിക്കുന്നത്. ഇത് അടുത്ത വര്‍ഷം രണ്ടായിരമാകുമെന്നാണ് ഡോ സുഹൈല്‍ അബ്ദുല്ല നല്‍കുന്ന സൂചന.

Health experts in the UAE are raising the alarm to warn people of a ‘silent killer’ that could claim 2,000 lives by 2017.


SUMMARY: Health experts in the UAE are raising the alarm to warn people of a ‘silent killer’ that could claim 2,000 lives by 2017.

Keywords: UAE, Stroke,