Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് ഇനിമുതല്‍ മലയാളമടക്കം 6 ഭാഷകളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വെബ്‌സൈറ്റ് ഇനി മുതല്‍ മലയാളം അടക്കം ആറുNew Delhi, Narendra Modi, Gujarat, Malayalam, National,
ന്യൂഡല്‍ഹി: (www.kvartha.com 29.05.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വെബ്‌സൈറ്റ് ഇനി മുതല്‍ മലയാളം അടക്കം ആറു ഭാഷകളില്‍ ലഭിക്കും. മലയാളത്തെ കൂടാതെ ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളിലാണ് വെബ്‌സൈറ്റ് ലഭ്യമാവുക.

വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വെബ്‌സൈറ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ആറ് ഭാഷകളില്‍ സൈറ്റ് പുറത്തിറക്കിയ സുഷമാ സ്വരാജിനെ മോഡി അഭിനന്ദിച്ചു. ജനങ്ങളുമായുള്ള തന്റെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും മോഡി വ്യക്തമാക്കി.
വ്യത്യസ്ത ഭാഷകളില്‍ വെബ്‌സൈറ്റ് തയ്യാറാക്കിയതിലൂടെ പ്രധാനമന്ത്രിക്ക് ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാനാവുമെന്ന് സുഷമ സ്വരാജും പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധമാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.

http://www.pmindia.gov.in/ml എന്ന് വെബ്‌സൈറ്റ് വിലാസം ടൈപ്പ് ചെയ്യുകയോ അല്ലെങ്കില്‍ http://www.pmindia.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം മുകള്‍ ഭാഗത്ത് വലതുവശത്ത് ഭാഷ തിരഞ്ഞെടുക്കാനുള്ള ലിങ്കില്‍ മലയാളം തിരഞ്ഞെടുക്കുകയോ ചെയ്യാം.

PM Modi thanks Swaraj for launching PMO India site in six languages, Sushma Swaraj, New Delhi, Narendra Modi, Gujarat, Malayalam, National.

Also Read:
മധ്യവയസ്‌കനെ അടിച്ച് പരിക്കേല്‍പിച്ച കേസില്‍ നാലുപേര്‍ക്കെതിരെ കേസെടുത്തു

Keywords: PM Modi thanks Swaraj for launching PMO India site in six languages, Sushma Swaraj, New Delhi, Narendra Modi, Gujarat, Malayalam, National.