Follow KVARTHA on Google news Follow Us!
ad

പതിമൂന്നാം നമ്പര്‍ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ പിസി ജോര്‍ജ്

പതിമൂന്നാം നമ്പര്‍ ഭാഗ്യം കൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് പി.സി. ജോര്‍ജ് പ്ലാത്തോട്ടംP.C George, Poonjar, Kochi, Kerala, Kerala Congress, LDF, Assembly Election, Election, Election-2016,
കൊച്ചി: (www.kvartha.com 08.05.2016) പതിമൂന്നാം നമ്പര്‍ ഭാഗ്യം കൊണ്ടുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് പി സി ജോര്‍ജ് പ്ലാത്തോട്ടം. 17 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന പൂഞ്ഞാറില്‍ പി സി ജോര്‍ജിന്റെ ക്രമനമ്പര്‍ 13 ആയിരിക്കും. ഈ നമ്പര്‍ ലഭിക്കുന്നതിനുവേണ്ടി പേരിനൊപ്പം പ്ലാത്തോട്ടം എന്നു മനഃപ്പൂര്‍വം ചേര്‍ത്തതാണെന്നു പി സി ജോര്‍ജ്.

അല്ലെങ്കില്‍ ബാലറ്റില്‍ പന്ത്രണ്ടാമന്‍ ആകുമായിരുന്നു. പതിമൂന്നിനെ പലര്‍ക്കും പേടിയാണ്. പ്രത്യേകിച്ചു രാഷ്ട്രീയക്കാര്‍ക്ക്. എന്റെ പേരിനൊപ്പം പതിമൂന്നു കാണുമ്പോള്‍ എതിരാളികള്‍ ഒന്നുകൂടി ഞെട്ടുമെന്നു ഉറപ്പ്. ആത്മവിശ്വാസത്തോടെ പി സി പറഞ്ഞു. തൊപ്പി അടയാളത്തിലാണ് പി സി ജോര്‍ജ് ജനവിധി തേടുന്നത്.

ഓട്ടോറിക്ഷ ചിഹ്‌നത്തില്‍ മത്സരിക്കാനായിരുന്നു ആഗ്രഹം. ചിലരുടെ രാഷ്ട്രീയക്കളിയില്‍ ഓട്ടോ പോയി. പിന്നെ തൊപ്പി മതീന്നു വച്ചു. എപ്പോഴും തൊപ്പി വച്ചു പ്രചാരണത്തിനു ഇറങ്ങുന്ന ആളാണു ഞാന്‍. ഇപ്പോഴതു തൊപ്പിയല്ല കീരീടമാണെന്നു എല്ലാവരും പറയുന്നു. ഇത്തവണ തൂക്കുസഭ വരുമെന്നും പൂഞ്ഞാര്‍ കേരളത്തിന്റെ വിധിനിര്‍ണയിക്കും എന്നുമാണു പി സി ജോര്‍ജിന്റെ പ്രവചനം. അതിനായി പി സി ജോര്‍ജിനെ 13 തുണയ്ക്കുമോ എന്നു കാത്തിരുന്നു കാണാം.

Keywords: P.C George, Poonjar, Kochi, Kerala, Kerala Congress, LDF, Assembly Election, Election, Election-2016, Candidate.