Follow KVARTHA on Google news Follow Us!
ad

ആറന്മുളയില്‍ വീണാ ജോര്‍ജിനു വേണ്ടി രമേശ് ചെന്നിത്തല ഇടപെട്ടു? കോണ്‍ഗ്രസില്‍ പുതിയ വിവാദം, ആരോപണം

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് ഞായറാഴ്ച കോണ്‍ഗ്രസ് നിയThiruvananthapuram, Allegation, Complaint, Friends, Brother, Kerala,
തിരുവനന്തപുരം: (www.kvartha.com 28.05.2016) പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതിന് ഞായറാഴ്ച കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരാനിരിക്കെ ആറന്മുളയിലെ പരാജയത്തെച്ചൊല്ലി രമേശ് ചെന്നിത്തലയ്‌ക്കെതിരെ പൊട്ടിത്തെറി.

എ ഗ്രൂപ്പ് നേതാവ് കെ ശിവദാസന്‍ നായരെ തോല്‍പ്പിക്കാന്‍ രമേശ് ചെന്നിത്തലയുടെ സ്റ്റാഫ് അംഗം ചരടുവലിച്ചെന്നും അത് രമേശിന്റെ അറിവോടെയാണെന്നും എ വിഭാഗം ആരോപിക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡിനു പരാതി നല്‍കാനാണ് നീക്കം.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബാബ്‌റിയയും മുതിര്‍ന്ന നേതാവും മുന്‍ ഡെല്‍ഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിതും നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. അവരുടെ മുന്നില്‍ ഈ പരാതി എത്തുന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞേക്കും. സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ രമേശ് കൂട്ടുനിന്നു എന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കാന്‍ പോകുന്നതത്രേ.

ആഭ്യന്തര മന്ത്രിയായി രമേശ് ചുതലയേറ്റപ്പോള്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയ പത്തനംതിട്ട സ്വദേശിയെ ശിവദാസന്‍ നായര്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭയില്‍ ഇടപെടാന്‍ നിയോഗിച്ചുവെന്നാണ് പരാതി. മുന്‍ ഡിസിസി ഭാരവാഹിയും കെ കരുണാകരനെതിരായ തിരുത്തല്‍വാദത്തിന്റെ കാലം മുതല്‍ രമേശിന്റെ അടുത്ത സുഹൃത്തുമായ ഇയാള്‍ ഓര്‍ത്തഡോക്സ് സഭാംഗവും സഭാ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമാണ്. ഇയാളുടെ സഹോദരന്‍ ഇടവക വികാരിയും കൂടിയായതുകൊണ്ട് ആ വഴിക്കും ഇടപെട്ടെന്നാണ് ആരോപണം.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ ജയിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ
കാര്യമായ ഇടപെടലുണ്ടായെന്നും അത് ശിവദാസന്‍ നായര്‍ക്ക് തിരിച്ചടിയായെന്നുമാണ് വാദം. വീണയുടെ ഭര്‍ത്താവ് സഭാ സെക്രട്ടറിയാണ്. എന്നാല്‍ അതു മാത്രമല്ല വീണയുടെ വിജയത്തിനു പിന്നിലെന്നാണ് വിമര്‍ശനം.

മുതിര്‍ന്ന നേതാവും പത്തനംതിട്ടയില്‍ നിന്നു തുടര്‍ച്ചയായി ജയിച്ചുവന്നിരുന്ന മുതിര്‍ന്ന സാമാജികനുമായ ശിവദാസന്‍ നായരെ തോല്‍പ്പിച്ച് നായര്‍ സമുദായത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ തന്റെ ആധിപത്യം ഉറപ്പിക്കാനാണ് രമേശ് ഈ നീക്കം നടത്തിയതെന്നാണ് ആരോപണം. ശിവദാസന്‍ നായര്‍ക്ക് എന്‍എസ്എസിന്റെ പിന്തുണ ഇത്തവണ കാര്യമായി ലഭിച്ചില്ലെന്നും അതിലും രമേശിന്റെ കൈയുണ്ടെന്നും എ ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്.

Also Read:
ബായാറില്‍ സ്വലാത്ത് കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 4 ബസുകള്‍ തകര്‍ന്നു


Keywords: New controversy in Congress against Ramesh Chennithala, Thiruvananthapuram, Allegation, Complaint, Friends, Veena George, Shivdasan Nair, NSS,Brother, Kerala.