Follow KVARTHA on Google news Follow Us!
ad

അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മമത

അല്ലാഹുവിന്റെയും ഈശ്വരന്റേയും നാമത്തില്‍ സത്യപ്രതിജ്ഞ ബാനര്‍ജി.Kolkata, West Bengal, Mamata Banerjee, National,
കൊല്‍ക്കത്ത: (www.kvartha.com 28.05.2016) അല്ലാഹുവിന്റെയും ഈശ്വരന്റേയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ ഒരുക്കിയ വര്‍ണ്ണാഭമായ ചടങ്ങില്‍ 30, 000ല്‍ അധികം പേരെ സാക്ഷിയാക്കിയായിരുന്നു അല്ലാഹുവിന്റെയും ഈശ്വരന്റേയും നാമത്തിലുള്ള മമതയുടെ സത്യപ്രതിജ്ഞ.

റിപ്പബ്ലിക് ദിനത്തില്‍ ഒരുക്കുന്നതിന് സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനും ഏര്‍പ്പെടുത്തിയിരുന്നത്.

കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ പങ്കെടുത്തു.

Keywords: Kolkata, West Bengal, Mamata Banerjee, National,