Follow KVARTHA on Google news Follow Us!
ad

കോഹ്‌ലിക്ക് ഖേല്‍രത്‌ന രഹാനെക്ക് അര്‍ജുന ; ശുപാര്‍ശയുമായി ബി സി സി ഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് ക്യാപ്ടന്‍ വിരാട് കോഹ്‌ലിയെ കായികരംഗത്തെ പരമോന്നത പുരസ്‌New Delhi, Sachin Tendulker, Bangalore, Cricket, Sports,
ന്യൂഡല്‍ഹി: (www.kvartha.com 03.05.2016) ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് ക്യാപ്ടന്‍ വിരാട് കോഹ്‌ലിയെ കായികരംഗത്തെ പരമോന്നത പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും അജിങ്ക രഹാനെയെ അര്‍ജുന അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്യാന്‍ ബി.സി.സി.ഐയുടെ ശുപാര്‍ശ. കേന്ദ്ര കായിക മന്ത്രാലയം ശുപാര്‍ശ അംഗീകരിച്ചാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും എം.എസ്.ധോണിക്കും ശേഷം ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ക്യാപ്ടനാവും കോഹ്‌ലി.

നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ക്രിക്കറ്റ് താരത്തെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യുന്നത്. 7.5 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്. അര്‍ജുന അവാര്‍ഡ് ജേതാവിന് അഞ്ചു ലക്ഷം രൂപയാണ് ലഭിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായ കോഹ്‌ലി ഇപ്പോള്‍ തകര്‍പ്പന്‍ ഫോമിലാണ്. ഐ.സി.സിയുടെ ലോക ട്വന്റി20 ടീമിന്റെ ക്യാപ്ടനായും കോഹ്‌ലിയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സ്‌ക്വാഷ് ചാമ്പ്യന്‍ ദീപിക പള്ളിക്കല്‍, ഗോള്‍ഫ് താരം അനിര്‍ബന്‍ ലഹിരി, ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗിലെ സ്വര്‍ണ മെഡല്‍ ജേതാവ് ജിത്തു റായ്, ഓട്ടക്കാരി ടിന്റു ലൂക്ക എന്നിവരാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിനുള്ള മറ്റു താരങ്ങള്‍.
Kohli recommended for Khel Ratna, Rahane for Arjuna Award, New Delhi, Sachin Tendulker, Bangalore, Cricket, Sports

Also Read:
സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്തു; മകന്‍ പോലീസ് കസ്റ്റഡിയിലായതായി സൂചന

Keywords: Kohli recommended for Khel Ratna, Rahane for Arjuna Award, New Delhi, Sachin Tendulker, Bangalore, Cricket, Sports.