Follow KVARTHA on Google news Follow Us!
ad

അക്കൗണ്ട് തുറക്കാന്‍ ബി ജെ പി ബാങ്കുകളെ സമീപിക്കേണ്ടി വരും: എ കെ ആന്റണി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി തെക്കോട്ടും വടക്കോട്ടും പാഞ്ഞാലും ഇവര്‍ക്ക് അക്കൗണ്ട് Idukki, Kerala, A.K Antony, AICC, Congress, UDF, NDA, BJP, Assembly Election, Election, Election-2016,
അടിമാലി: (www.kvartha.com 10.05.2016) പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി തെക്കോട്ടും വടക്കോട്ടും പാഞ്ഞാലും ഇവര്‍ക്ക് അക്കൗണ്ട് തുറക്കണമെങ്കില്‍ ഏതെങ്കിലും ബാങ്കുകളെ സമീപിക്കേണ്ടി വരുമെന്ന് എ ഐ സി സി അംഗം എ കെ ആന്റണി.

കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അക്കൗണ്ട് തുറക്കില്ല. കേരളത്തില്‍ ബിജെപി വലിയ ശക്തിയല്ലെങ്കിലും ഇവരെ പേടിക്കേണ്ട സാഹചര്യമുണ്ട്. രാജ്യത്തെ ജനങ്ങള്‍ അഭിരുചിക്കൊത്ത ഭക്ഷണം കഴിച്ചാണ് ജീവിച്ചിരുന്നത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ സംഘ പരിവാറും സംഘവും തീരുമാനിക്കുന്ന ഭക്ഷണം കഴിക്കണമെന്ന സാഹചര്യത്തിലേക്കു കാര്യങ്ങള്‍ മാറിയിരിക്കുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനോടുള്ള ജനങ്ങളുടെ എതിര്‍പ്പും ഇടപെടലും തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കൊലപാതകങ്ങളിലും എത്തിയിട്ടുണ്ട്. ഇത്തരം സാഹചര്യം കേരളത്തിലെ ജനങ്ങള്‍ ഗൗരവമായി കാണേണ്ടതാണെന്നും ആന്റണി പറഞ്ഞു.

Keywords: Idukki, Kerala, A.K Antony, AICC, Congress, UDF, NDA, BJP, Assembly Election, Election, Election-2016.