Follow KVARTHA on Google news Follow Us!
ad

അക്രമം ജിഷ മുന്‍കൂട്ടി കണ്ടിരുന്നു; വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണു ജിഷ ഓരോ ദിവസവും കഴിച്ചുകൂട്ടിയത്

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിKochi, Police, House, Visit, Family, Dead Body, Allegation, attack, Kerala,
കൊച്ചി: (www.kvartha.com 04.05.2016) പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അക്രമിയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇക്കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. അതേസമയം താന്‍ എന്നെങ്കിലും ആക്രമിക്കപ്പെടാനിടയുണ്ടെന്ന് ജിഷയ്ക്ക് ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വസ്ത്രത്തില്‍ പെന്‍ ക്യാമറ ഘടിപ്പിച്ചാണു ജിഷ ഓരോ ദിവസവും കഴിഞ്ഞിരുന്നത്. ജിഷയുടെ വീട് സന്ദര്‍ശിച്ച വനിതാ സംഘടനാ പ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്.

ദളിത് കുടുംബത്തില്‍ പിറന്നുവെന്ന കാരണത്താല്‍ ജിഷയും കുടുംബവും ഏറെ
അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണു കുറുപ്പംപടിയിലെ ഒറ്റമുറി കുടിലില്‍ കഴിഞ്ഞിരുന്നത്. പുറംപോക്കിലെ താമസക്കാര്‍ ആയിരുന്നതിനാല്‍ സമൂഹത്തിന്റെ ഒരുവിധ പിന്തുണയും ഈ കുടുംബത്തിനുണ്ടായിരുന്നില്ലെന്നതു ഞെട്ടിപ്പിക്കുന്ന കാര്യമാണെന്ന് വനിതാ പ്രവര്‍ത്തകര്‍ പറഞ്ഞു.

മരണവീട്ടിലെത്തിയ തങ്ങളോട് അയല്‍പക്കങ്ങളിലെ വീടുകളിലുള്ളവരാരും സംസാരിക്കാന്‍ തയാറായില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. വീടുകളിലുള്ളവര്‍ ആരെയോ ഭയപ്പെടുന്നുവെന്ന തോന്നലാണ് തങ്ങള്‍ക്കുണ്ടായത്. മൃതദേഹം സംസ്‌കരിക്കുക വഴി തുടരന്വേഷണത്തിനുള്ള സാധ്യത പോലീസ് ഇല്ലാതാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു.
Jisha always keep a pen camera, Kochi, Police, House, Visit, Family, Dead Body, Allegation, Attack, Kerala.

Also Read:
ഉളിയത്തടുക്കയില്‍ പെട്ടിക്കടക്ക് തീവെച്ചു

Keywords: Jisha always keep a pen camera, Kochi, Police, House, Visit, Family, Dead Body, Allegation, Attack, Kerala.