Follow KVARTHA on Google news Follow Us!
ad

വരള്‍ച്ച: ലാത്തൂരില്‍ വെള്ളമെടുക്കാനായി വരിയില്‍ നിന്ന യുവതി മരിച്ചു

മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശമായ ലാത്തൂരില്‍ വെള്ളമെടുക്കുന്നതിനിടMaharashtra, Family, House, Well, Girl, National,
മുംബൈ: (www.kvartha.com 04.05.2016) മഹാരാഷ്ട്രയിലെ വരള്‍ച്ച ബാധിത പ്രദേശമായ ലാത്തൂരില്‍ വെള്ളമെടുക്കുന്നതിനിടയില്‍ നാല്‍പ്പത്തഞ്ചുകാരിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു. കേവല്‍ഭായ് കാംബ്ലേയെന്ന യുവതിയാണ് മരിച്ചത്.

സംസ്ഥാനത്തെ അട്ടോള ഗ്രാമത്തില്‍ കുഴല്‍കിണറില്‍ നിന്നും വെള്ളം എടുക്കാനായി വരിയില്‍ നില്‍ക്കുകയായിരുന്നു കാംബ്ലേ. രണ്ടുമണിക്കൂറില്‍ കൂടുതല്‍ വരിയില്‍ നിന്ന കാംബ്ലേ ഒടുവില്‍ ബോധരഹിതയായി വീഴുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

മറ്റൊരു വരള്‍ച്ച ബാധിത പ്രദേശമായ ബീഡില്‍ കഴിഞ്ഞ മാസം പതിനൊന്നു വയസുകാരനായ സച്ചില്‍ കേംഗര്‍ എന്ന കുട്ടിയും ഗ്രാമത്തിനടുത്തുള്ള കിണറില്‍ നിന്നും വെള്ളം എടുക്കുന്നതിനിടയില്‍ മരിച്ചിരുന്നു .വെള്ളം ഇല്ലാതെ വറ്റിവരണ്ട കിണറുകളില്‍ ഒന്നില്‍ നിന്നും അതിന്റെ അടിത്തട്ടില്‍ കിടന്ന വെള്ളം എടുക്കുന്നതിനിടയിലായിരുന്നു സച്ചിന്‍ മരണപ്പെട്ടത്. 

അതുപോലെ തന്നെ കഴിഞ്ഞ മാസം യോഗിത ദേശായി എന്ന പന്ത്രണ്ടുകാരിയും വെള്ളവുമായി വീട്ടിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ദിവസങ്ങളായി അസുഖം ബാധിച്ചു കിടന്ന യോഗിതയെ വെള്ളമെടുക്കാനായി വീട്ടുകാര്‍ നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. 42 ഡിഗ്രി താപനിലയില്‍ ഹാന്‍ഡ് പമ്പില്‍ നിന്ന് വെള്ളമെടുക്കുകയായിരുന്നു യോഗിത.
 In Queue For Water, Woman Dies From Intense Heat In Maharashtra's Latur, Maharashtra, Family, House, Well, Girl, National.

Also Read:
ഉപ്പള സോങ്കാലില്‍ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി



Keywords: In Queue For Water, Woman Dies From Intense Heat In Maharashtra's Latur, Maharashtra, Family, House, Well, Girl, National.