Follow KVARTHA on Google news Follow Us!
ad

ജിഷയുടെ പിതാവ് താനല്ല, കൊലയില്‍ പങ്കില്ല; ആരോപണങ്ങള്‍ നിഷേധിച്ച് പി പി തങ്കച്ചന്‍

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിThiruvananthapuram, Facebook, Poster, Allegation, Complaint, Election-2016, Chief Minister, Pinarayi vijayan, Kerala,
തിരുവനന്തപുരം: (www.kvartha.com 26.05.2016) പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.

ജിഷയുടെ മാതാവ് രാജേശ്വരിയേയോ അവരുടെ മക്കളേയോ തനിക്കറിയില്ലെന്ന് പറഞ്ഞ തങ്കച്ചന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. ജിഷയുടെ മാതാവ് തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നുവെന്നു പറയുന്നത് പച്ചക്കള്ളമാണ്. ഒരു ദിവസം പോലും അവര്‍ തന്റെ വീട്ടില്‍ ജോലിക്കു നിന്നിട്ടില്ല.

പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നടത്തിയത് വ്യക്തിഹത്യയും സത്യത്തിന് നിരക്കാത്ത കാര്യങ്ങളുമാണ് . അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. പെരുമ്പാവൂരില്‍ ഇടതുപക്ഷം തോറ്റതിന്റെ വിരോധം തീര്‍ക്കുകയാണെന്നും തങ്കച്ചന്‍ പറഞ്ഞു.

ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്ന് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ കൊലപാതകത്തിനു പിന്നില്‍ പി.പി. തങ്കച്ചനാണെന്നും അതുകൊണ്ടുതന്നെ അന്വേഷണങ്ങള്‍ പോലീസ് അട്ടിമറിക്കുകയായിരുന്നെന്നും ആരോപിച്ച് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തു.

നേതാവിന്റെ സ്വന്തം മകളാണ് ജിഷയെന്ന കാര്യം പുറത്തറിയാതിരിക്കാനും സ്വത്ത് പങ്കുവയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നതുമാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് പരാതിയിലെ ആരോപണം. നേതാവിന്റെ അറിവോടെ ജിഷയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ജോമോന്‍ നല്‍കിയ കത്തില്‍ പറയുന്നു.

മകളെന്ന നിലയില്‍ ജിഷ വീട്ടില്‍ നേരിട്ടെത്തി സ്വത്തില്‍ അവകാശം ചോദിച്ചുവെന്നും കൊടുക്കില്ലെന്ന് പറഞ്ഞപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡി.എന്‍.എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ജിഷ പൈശാചികമായി കൊലചെയ്യപ്പെട്ടതെന്നാണ് ജോമോന്‍ കത്തില്‍ സൂചിപ്പിക്കുന്നത്. കത്ത് ഫേസ്ബുക്കിലൂടെ പ്രചരിക്കുകയും ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചു. ഈ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി പി.പി. തങ്കച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്.
I have no any role in Jisha murder case, says P.P. Thankachan, Thiruvananthapuram, Facebook, Poster, Allegation, Complaint, Election-2016, Chief Minister, Pinarayi vijayan, Kerala.

Also Read:
വസ്ത്രാലയ ജീവനക്കാരനെ കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം സ്‌കൂട്ടര്‍ കത്തിച്ച കേസില്‍ 4 ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍


Keywords: I have no any role in Jisha murder case, says P.P. Thankachan, Thiruvananthapuram, Facebook, Poster, Allegation, Complaint, Election-2016, Chief Minister, Pinarayi vijayan, Kerala.