Follow KVARTHA on Google news Follow Us!
ad

നിങ്ങള്‍ അറിയാത്ത മമത ബാനര്‍ജി

കൊല്‍ക്കത്ത: (www.kvartha.com 29.05.2016) മമത ബാനര്‍ജി. ബംഗാള്‍ രാഷ്ട്രീയത്തില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത നേതാവ്. West Bengal, India, Mamata Banerji, CM, Kolkatta, Cotton Sari, Masters Degree, Islamic History, Education, Law
കൊല്‍ക്കത്ത: (www.kvartha.com 29.05.2016) മമത ബാനര്‍ജി. ബംഗാള്‍ രാഷ്ട്രീയത്തില്‍ വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത നേതാവ്. ഉറച്ച നിലപാടുകൊണ്ടും പ്രവൃത്തികൊണ്ടും ഇന്ത്യയിലെ തന്നെ മികച്ച നേതാക്കന്‍മാരിലൊരാള്‍. രാഷ്ട്രീയത്തിലും ജീവിതത്തിലും വേറിട്ട വഴിയിലൂടെ നടക്കുന്ന മമതയെക്കുറിച്ച് ചില കാര്യങ്ങള്‍.

1 ചരിത്രത്തില്‍ ബിരുദം നേടിയ മമത ബിരുദാനന്തര ബിരുദം നേടിയത് ഇസ്ലാമിക ചരിത്രത്തില്‍. ഇതിന് പുറമെ നിയമത്തിലും വിദ്യാഭ്യാസത്തിലും ബിരുദം സ്വന്തമാക്കി.

2 എരിവും എണ്ണമയവുമുള്ള ഭക്ഷണം കഴിക്കില്ല. ചോറും ചായയും ഇഷ്ടവിഭവങ്ങള്‍.

3 ദിവസം ആറ് കിലോമീറ്ററെങ്കിലും ട്രെഡ് മില്ലില്‍ നടക്കും. നിയമസഭാ മന്ദിരത്തിലെ പുല്‍ത്തകിടിയിലെ ദീര്‍ഘനടത്തവും പ്രിയം.

4 കോട്ടന്‍ സാരി മാത്രമേ ധരിക്കൂ. ധനേഖലി എന്ന നെയ്ത്തുമേഖലയില്‍ നിന്നാണ് സാരി വാങ്ങുന്നത്.

5 പ്രകൃതി സ്‌നേഹിയായ മമത സമയം കിട്ടുമ്പോള്‍ ഹിമാലയത്തില്‍ പോകാറുണ്ട്. മെദിനിപ്പൂര്‍ വനത്തില്‍ പോകുന്നതും പ്രകൃതി ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതും ഇഷ്ടവിനോദം.

5 രബീന്ദ്ര സംഗീതത്തിന്റെ കടുത്ത ആരാധിക. ട്രാഫിക് സിഗ്‌നലുകളില്‍ രബീന്ദ്ര സംഗീതം കേള്‍ക്കുന്നത് ഈ ആരാധനമൂത്ത്.

6 രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുന്‍പ് െ്രെപമറി സ്‌കൂള്‍ അധ്യാപികയായും ഓഫീസ് ഗുമസ്തയായും സെയ്ല്‍സ് ഗേളായും ജോലി ചെയ്തിട്ടുണ്ട്.

7 കഥകളും കവിതകളും എഴുതുന്ന മമത നല്ല ചിത്രകാരികൂടിയാണ്. ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന പണം പാര്‍ട്ടി ഫണ്ടിലേക്കാണ് നല്‍കുന്നത്‌.

SUMMARY: Mamata Banerjee has a Bachelor's degree in History, a Master's degree in Islamic History and degrees in Education and Law.

Keywords: West Bengal, India, Mamata Banerji, CM, Kolkatta, Cotton Sari, Masters Degree, Islamic History, Education, Law