Follow KVARTHA on Google news Follow Us!
ad

മുന്‍ മന്ത്രി കെ പി നൂറുദ്ദീന്‍ അന്തരിച്ചു

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദ്ദീന്‍ അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9.10 മണിയോടെയായിരുന്നു Kozhikode, Minister, Dead, Obituary, Kerala, Congress, K P Noorudheen
കോഴിക്കോട്: (www.kvartha.com 29.05.2016) മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി നൂറുദ്ദീന്‍ അന്തരിച്ചു. 77 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9.10 മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം വീട്ടില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കെ പി സി സി നിര്‍വാഹക സമിതി അംഗമാണ്. തുടര്‍ച്ചയായി അഞ്ച് തവണ പേരാവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 1977ലാണ് ആദ്യമായി നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1982ലെയും 87 ലേയും കെ കരുണാകരന്‍ മന്ത്രി സഭയില്‍ വനം, മൃഗക്ഷേമം, കായിക വകുപ്പുകളുടെ മന്ത്രിയായിരുന്നു.

ഭാര്യ: അസ്മ. നാല് മക്കളുണ്ട്. മൃതദേഹം തിങ്കളാഴ്ച രാവിലെ 7.30ന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തിലും 12 മണിക്ക് പയ്യൂര്‍ ഗാന്ധി പാര്‍ക്കിലും പൊതുദര്‍ശനത്തിനു വെച്ച ശേഷം വൈകിട്ട് നാല് മണിക്ക് പുതിയങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.


Keywords: Kozhikode, Minister, Dead, Obituary, Kerala, Congress, K P Noorudheen.