Follow KVARTHA on Google news Follow Us!
ad

പട്ടിണി കിടന്നു മരിച്ചു; നാട്ടുകാര്‍ പിരിവെടുത്തു സംസ്‌ക്കാരം നടത്തി, ഒടുവില്‍ മുറി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 2 കോടി സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍

Dead, Obituary, Rupees, UP, National, India,
അജ്മീര്‍: (www.kvartha.com 04.05.2016) രോഗവും ദാരിദ്ര്യവും കൊണ്ട് പട്ടിണി കിടന്നു മരിച്ചു. ഒടുവില്‍ നാട്ടുകാര്‍ പിരിവെടുത്തു സംസ്‌ക്കാരം നടത്തി. സംസ്‌ക്കാര ശേഷം അവരുടെ മുറി പരിശോധിച്ചപ്പോഴാണ് മരിച്ചത് കോടീശ്വരിയാണെന്നറിഞ്ഞത്. അജ്മീരിലാണു സംഭവം, അജ്മീര്‍ സ്വദേശിയായ കനകലതയ്ക്കായിരുന്നു ഈ ദുര്‍വിധി.

ഒരു വര്‍ഷം മുമ്പാണു കനകലതയുടെ ഭര്‍ത്താവ് പ്രേം നാരായണന്‍ മരിച്ചത്. ഇവര്‍ക്ക് കുട്ടികളില്ല. ഭര്‍ത്താവിന്റെ മരണശേഷം അജ്മീറിലെ ഒരു ഇടുങ്ങിയ മുറിയിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. അയല്‍ക്കാര്‍ നല്‍കിയിരുന്ന ഭക്ഷണവും വസ്ത്രവും കൊണ്ട് ജീവിച്ചു വരികയായിരുന്നു ഇവര്‍. ഇവര്‍ കോടീശ്വരിയാണെന്ന വിവരം ആരും അറിഞ്ഞിരുന്നില്ല.

മരണാനന്തരം കര്‍മങ്ങളെല്ലാം കഴിഞ്ഞ ശേഷം അവരുടെ ഈ മുറി പരിശോധിച്ചപ്പോള്‍ മാത്രമാണ് ഇവരുടെ പേരിലുള്ള രണ്ട് കോടിരൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ കണ്ടെടുക്കുന്നത്. രേഖകള്‍ ബാങ്ക് അതികൃതര്‍ക്കു കൈമാറി. ബന്ധുക്കളാരും രംഗത്തെത്തിട്ടില്ല.

Keywords: Dead, Obituary, Rupees, UP, National, India, Starvation, Core, Room, Ajmeer.