Follow KVARTHA on Google news Follow Us!
ad

വീണ്ടും ക്രൂരത; വര്‍ക്കലയില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു ക്രൂരബലാത്സംഗംകൂടി. നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയെ Thiruvananthapuram, Kerala, gang, Student, Girl students, Girl,
തിരുവനന്തപുരം: (www.kvartha.com 04.05.2016)  സംസ്ഥാനത്തെ ഞെട്ടിച്ച് മറ്റൊരു ക്രൂരബലാത്സംഗംകൂടി. നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി റെയില്‍വേ ട്രാക്കില്‍തള്ളി. നേഴ്‌സിങ് വിദ്യാര്‍ഥിനിയും വര്‍ക്കല ആനയറ സ്വദേശിനിയുമായ പത്തൊമ്പതുകാരിയാണ് ബലാത്സംഗത്തിനിരയായത്.

വര്‍ക്കല ശിവഗിരി മെഡിക്കല്‍ മിഷനിലെ നേഴ്‌സിങ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. ജിഷ സംഭവത്തില്‍ സംസ്ഥാനമുടനീളം പ്രതിഷേധമുയരുന്നതിനിടെയാണ് വീണ്ടും വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെ അയന്തി റെയില്‍വേ ട്രാക്കിന് സമീപം അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് ബലാത്സംഗത്തിനിരയായതായി പെണ്‍കുട്ടി വെളിപ്പെടുത്തിയത്. വെട്ടൂര്‍ സ്വദേശിയും സുഹൃത്തുമായ ഓട്ടോെ്രെഡവറും ഇയാളുടെ സ്‌നേഹിതരും ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.

ഓട്ടോയില്‍വച്ചായിരുന്നു പീഡനം. പീഡനത്തിന്‌ശേഷം റെയില്‍വേട്രാക്കില്‍ തള്ളിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി വര്‍ക്കല എസ്‌ഐ പറഞ്ഞു. ബുധനാഴ്ച വൈദ്യപരിശോധനക്ക് വിധേയമാക്കും.

Keywords: Thiruvananthapuram, Kerala, gang, Student, Girl students, Girl, Varkala, Hospital, Gang molested.