Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് എന്‍റെ കൈയിലുണ്ട്; മാധ്യമപ്രവർത്തകയോട് അശ്ലീലം പറഞ്ഞ ക്രിസ് ഗെയ്ൽ വീണ്ടും വിവാദത്തിൽ

ബാംഗ്ലൂര്‍: (www.kvartha.com 23.05.2016) വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍. West Indies, Chris Gayle, Cricket
ബാംഗ്ലൂര്‍: (www.kvartha.com 23.05.2016) വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍ വീണ്ടും വിവാദത്തില്‍. ടൈം മാഗസിൻ ലേഖികയാണ് ഇത്തവണ ഗെയ്‍ലിന്‍റെ അശ്ലീല പരാമർശത്തിൽ മുങ്ങിയത്. ടൈംസ് ലേഖിക ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനോടാണ് ഗെയില്‍ അശ്ലീലം പറഞ്ഞത്.

എന്നെ കാണാന്‍ നല്ലതാണ്. ഇതുകൊണ്ടുതന്നെ യുവതികള്‍ പണം മുടക്കി എന്റെയൊപ്പം വരുന്നു. ലോകത്ത് ഏറ്റവും വലിയ ബാറ്റ് എന്റെ കൈവശമാണ്. നിനക്കിത് ഉള്‍ക്കൊള്ളാന്‍ പറ്റില്ല.... ഇങ്ങനെ പോകുന്നു അഭിമുഖത്തിനിടെ ഗെയ്‍ലിന്‍റെ പരാമർശങ്ങൾ. കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും പലരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഗെയ്ല്‍ ചോദിച്ചതായിയും ഷാര്‍ലറ്റ് വെളിപ്പെടുത്തുന്നു.

നേരത്തേ, ബിഗ് ബാഷ് ലീഗിനിടെ ചാനല്‍ 10ന്റെ അവതാരകയായ മെലാനി മഗ്ലാഗ്ലിനെ അപമാനിച്ച ഗെയ്‌ലിന് പിഴശിക്ഷ കിട്ടിയിരുന്നു. പതിനായിരം ഡോളറാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പിഴയിട്ടത്. ഗെയ്ൽ പിന്നീട് മാപ്പ് ചോദിക്കുകയും ചെയ്തു.
West Indies, Chris Gayle, Cricket

SUMMARY: West Indies cricket superstar Chris Gayle allegedly made reference to his 'very, very big bat' in lewd comments made during an interview with a female journalist

Keywords: West Indies, Chris Gayle, Cricket