Follow KVARTHA on Google news Follow Us!
ad

ബിയര്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ബിയര്‍ ശുദ്ധമാണോ എന്നറിയാന്‍ മൊബൈല്‍ ആപ്പ്

മാഡ്രിഡ്: (www.kvartha.com 29.05.2016) കേരളത്തിലെ ബാറുകള്‍ പൂട്ടിയതോടെ ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാലമാണിപ്പോള്‍. ഇതോടെ ബിയര്‍ ഉപഭോഗം കുതിച്ചുയര്‍ന്നു. Bummer, Heiney, Sammo’s Irish Red, folks in Spain, beer, mess, Chemists, Heiney
മാഡ്രിഡ്: (www.kvartha.com 29.05.2016) കേരളത്തിലെ ബാറുകള്‍ പൂട്ടിയതോടെ ബിയര്‍ വൈന്‍ പാര്‍ലറുകളുടെ കാലമാണിപ്പോള്‍. ഇതോടെ ബിയര്‍ ഉപഭോഗം കുതിച്ചുയര്‍ന്നു. കഴിക്കുന്ന ബിയര്‍ ശുദ്ധമാണോ എന്നറിയാന്‍ ഒരു രക്ഷയുമില്ല. എന്നാല്‍ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മാഡ്രിഡിലെ ഒരു സര്‍വകലാശാല. സംഭവം എന്തെന്നല്ലേ, ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ ഒരു മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ് മാഡ്രിഡ് യൂണിവേഴ്‌സിറ്റി.

ബാറുകളിലും മറ്റും മദ്യത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിന് നിലവില്‍ ക്രൊമറ്റോഗ്രാഫി ഉള്‍പ്പെടെയുള്ള ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. ചെലവ് കൂടുതലായതിനാല്‍ പല ബാറുകളിലും ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ സാധാരണ ഉപയോഗിക്കുന്നില്ല. എന്നാല്‍ ഏറ്റവും ചെലവുകുറഞ്ഞ സംവിധാനമായതുകൊണ്ട് ഈ ആപ്പ് സാധാരണക്കാര്ക്കും പ്രയോജനപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു.

മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ച പോളിമര്‍ സെന്സ്ര്! ഉപയോഗിച്ചാണ് ബിയറിന്റെ ശുദ്ധി പരിശോധിക്കുന്നത്. ബിയര്‍ ശുദ്ധമല്ലെങ്കില്‍ പോളിമര്‍ സെന്‌സറിന്റെ കളറില്‍ മാറ്റമുണ്ടാകും. ബിയര്‍ നിര്മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കളുടെ പ്രത്യേകത, ഇവ സൂക്ഷിക്കുന്ന അന്തരീക്ഷം എന്നിവയെ ആശ്രയിച്ചാണ് ആപ്പ് ഇവ പരിശോധിക്കുന്നത്. ബിയറില്‍ ഏതെങ്കിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അതും ആപ്പ് കണ്ടുപിടിക്കും.

മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആപ്പ് നല്‍കിയ ഫലം മറ്റ് പരിശോധനയ്ക്കും വിധേയമാക്കി. ഇതിലും ഒരേ പരിശോധനാഫലമാണ് കിട്ടിയത്.

SUMMARY: Bummer, dude! That’s what you say when you find out your whole keg of Heiney is totally skunked but it doesn’t matter because you’ll totally still drink it after you finish the pony keg of Sammo’s Irish Red. But what if I told you that folks in Spain have figured out a way to use an app to tell if your beer is a mess?

Keywords: Bummer, Heiney, Sammo’s Irish Red, folks in Spain, beer, mess, Chemists, Heiney