Follow KVARTHA on Google news Follow Us!
ad

ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും: മുഖ്യമന്ത്രി

ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പരുമ്പാവൂര്‍ സ്വദേശി നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ Perumbavoor, Sisters, Government, Chief Minister, Oommen Chandy, Murder, Kerala,
പെരുമ്പാവൂര്‍: (www.kvartha.com 04.05.2016) ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടി വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷയെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേരളത്തെ നടുക്കിയ സംഭവത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. സംഭവത്തിന് മറ്റ് മാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കരുത്. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും കേസിനെ വളരെ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തി മുഖ്യമന്ത്രി ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ഡിവൈഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു.
Perumbavoor, Sisters, Government, Chief Minister, Oommen Chandy, Murder, Kerala, DYFI, SDPI, Hospital, Job.

Keywords: Perumbavoor, Sisters, Government, Chief Minister, Oommen Chandy, Murder, Kerala, DYFI, SDPI, Hospital, Job.