Follow KVARTHA on Google news Follow Us!
ad

ലൈംഗിക ബന്ധത്തിന് തയ്യാറായില്ല; സഹോദര ഭാര്യയെ കൊന്നയാള്‍ പിടിയില്‍

മുംബൈ: (www.kvartha.com 25.05.2016) ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചയാള്‍ പോലീസ് പിടിയില്‍. Murder, Mumbai, Arrest
മുംബൈ: (www.kvartha.com 25.05.2016) ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചയാള്‍ പോലീസ് പിടിയില്‍. സഹോദരന്റെ ഭാര്യയെ കൊലപ്പെടുത്തിയ റായിസ് ഖുറേഷിയാണ് പിടിയിലായത്. ലൈംഗിക ബന്ധത്തിന്

തയ്യാറാവാത്തതാണ് കൊലയ്ക്ക് കാരണമെന്ന് റായിസ് സമ്മതിച്ചു.

നാലുമാസം മുന്‍പാണ് സഹോദര ഭാര്യയായ റുബീനയെ ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. റായിസിന്റെ അനുജന്‍ ആസാദ് ഖുറേഷിയുടെ ഭാര്യയായിരുന്നു 21കാരിയായ റുബീന. നാലുമാസത്തെ അന്വേഷണത്തിന് ശേഷമാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

റുബീനയെ റായിസ് ലൈംഗിക ബന്ധത്തിന് തുടര്‍ച്ചയായി നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ റുബീന തയ്യാറായില്ല. ഇതാണ് റായിസിനെ പ്രകോപിപ്പിച്ചത്. റായിസിന്റെ സഹോദരീ ഭര്‍ത്താവ് ഇഷാഖ് ഖുറേഷിയുടെ സഹായത്തോടെയായിരുന്നു ക്രൂരകൃത്യം. ഗുലാം റസൂല്‍ എന്ന സുഹൃത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

ആസാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് അന്വേഷിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.

Keywords: Murder, Mumbai, Arrest