Follow KVARTHA on Google news Follow Us!
ad

വിദേശ നിര്‍മ്മിത സ്മാര്ട്ട് ഫോണുകള്ക്ക് വിശ്വാസ്യത കുറവാണെന്ന് ഇന്റലിജന്‌സ് ബ്യൂറോ

ന്യൂഡല്ഹി: (www.kvartha.com 29.05.2016) വിദേശ നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‌സ് ബ്യൂറോയുടെ നിര്‍ദേശം. Smartphones, Intelligence Bureau, Home ministry, Pre military organisation, Suspecting, Spy, Abroad, Officials, New Delhi
ന്യൂഡല്ഹി: (www.kvartha.com 29.05.2016) വിദേശ നിര്‍മിത സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഇന്റലിജന്‌സ് ബ്യൂറോയുടെ നിര്‍ദേശം. വിദേശ നിര്‍മിത സ്മാര്ട്ട് ഫോണുകള്ക്ക് വിശ്വാസ്യത കുറവാണെന്നും വിവരങ്ങള്‍ ചോര്‍ത്തപ്പെടാമെന്നും ഐ ബി ആഭ്യന്തര മന്ത്രാലയത്തിനും പട്ടാളത്തിനും മുന്നറിയിപ്പ് നല്കി.

വിദേശ രാജ്യങ്ങളില്‍ നിര്മ്മിച്ച സ്മാര്ട്ട് ഫോണുകളില്‍ വൈറസ് ആക്രമണങ്ങള്‍ കൂടുതലാണ് . ഇതുവഴി വിവരങ്ങള്‍ ചോര്ത്തപ്പെടുന്നു. ഇന്ത്യയിലെ പല സ്മാര്ട്ട് ഫോണുകളും വൈഫൈ വഴി ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഉറവിടങ്ങള്‍ പലപ്പോഴും പാകിസ്ഥാനിലും ചൈനയിലുമാണ് എത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐ ബിയുടെ മുന്നറിയിപ്പ്.

സ്മാര്ട്ട് ഫോണ്‍ സെക്യൂരിറ്റി നോംസ് എന്ന പേരില്‍ ഒരു സര്ക്കു്‌ലര്‍ തന്നെ പ്രസിദ്ധീകരിച്ചതായും ഐബി വൃത്തങ്ങള്‍ അറിയിച്ചു. അതിപ്രധാനമായ വിവരങ്ങള്ക്കായി ഫോണ്‍ ചെയ്യുമ്പോള്‍ ലാന്ഡ് ഫോണ്‍ ഉപയോഗിക്കാനും നിര്‌ദ്ദേ ശമുണ്ട്. പ്രധാന യോഗങ്ങള്‍ക്ക് പോകുമ്പോള്‍ സ്മാര്ട്ട് ഫോണുകള്‍ ഒഴിവാക്കുക, ഫോണ്‍ ബ്ലൂടൂത്ത് വഴി ഔദ്യോഗിക ലാപ്‌ടോപ്പിലേയ്‌ക്കോ കന്പ്യൂട്ടറിലേക്കോ ബന്ധിപ്പിക്കാതിരിക്കുക, ഔദ്യോഗികമായി സുരക്ഷിതം എന്നുറപ്പു വരുത്തിയ ആപ്ലിക്കേഷനുകള്‍ മാത്രം ഇന്സ്റ്റാള്‍ ചെയ്യുക തുടങ്ങി നിരവധി കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഐ ബി നി!ര്‍ദേശിക്കുന്നു.

SUMMARY: Suspecting that a number of smartphones manufactured abroad are compromised, the Intelligence Bureau has asked officials of the Home ministry and para-military organisations to cut down its use as much as possible.

Keywords: Smartphones, Intelligence Bureau, Home ministry, Pre military organisation, Suspecting, Spy, Abroad, Officials, New Delhi