Follow KVARTHA on Google news Follow Us!
ad

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ; സുരേഷ്‌ഗോപിയുടെ എംപി സ്ഥാനം വിവാദത്തില്‍

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനായി രാജ്യസഭയിലേക്ക് നിര്‍ദേശംNew Delhi, National, Assembly Election, Election-2016, Suresh Gopi, BJP, Rajya Sabha,
ന്യൂഡല്‍ഹി: (www.kvartha.com 24.04.2016) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരനായി രാജ്യസഭയിലേക്ക് നിര്‍ദേശം ചെയ്യപ്പെട്ട സുരേഷ്‌ഗോപിയുടെ എംപി സ്ഥാനം വിവാദത്തില്‍. ബിജെപിയുടെ എതിരാളികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ വെമ്പുന്ന ബിജെപി തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ഈ നീക്കമെന്നാണ് ആക്ഷേപം. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സുരേഷ്‌ഗോപിയുടെ പേര് രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. പിന്നാലെ രാഷ്ട്രപതി നിര്‍ദേശം ഒപ്പു വെയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ ഒരാള്‍ക്ക് എം.പി സ്ഥാനം നല്‍കുക വഴി മോഡി സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന ആക്ഷേപം.

Keywords:New Delhi, National, Assembly Election, Election-2016, Suresh Gopi, BJP, Rajya Sabha.