Follow KVARTHA on Google news Follow Us!
ad

ഷാഹിദ് അഫ്രീദിയുടെ മകള്‍ മരിച്ചോ? സത്യമറിയാം

പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദിയുടെ മകള്‍ അസ്മരയുടെ മരണ വാര്‍ത്ത ആഘോഷിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മാധ്യമങ്ങള്‍. റോസ ദളങ്ങള്‍ കൊണ്ട് മൂടിയ New Delhi: Pakistani cricketer Shahid Afridi is once again back in news. This time however, it has nothing
കറാച്ചി: (www.kvartha.com 28.04.2016)പാക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദിയുടെ മകള്‍ അസ്മരയുടെ മരണ വാര്‍ത്ത ആഘോഷിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മാധ്യമങ്ങള്‍. റോസ ദളങ്ങള്‍ കൊണ്ട് മൂടിയ, പിങ്ക് വസ്ത്രം ധരിച്ച പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മൂന്നാഴ്ച മുന്‍പ് അഫ്രീദി തന്റെ മകള്‍ ആശുപത്രിയില്‍ കിടക്കുന്ന ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഉടനെ സുഖമാകട്ടെ എന്ന പ്രാര്‍ത്ഥനയും അഫ്രീദി ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

ഏപ്രില്‍ 25നാണ് ആ വാര്‍ത്ത സാമൂഹ്യ മാധ്യമത്തിലെത്തിയത്. അഫ്രീദിയുടെ മകള്‍ അസ്മര അര്‍ബുദം ബാധിച്ച് മരിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത തെറ്റായിരുന്നു.

അഫ്രീദിയുടെ നിരവധി ആരാധകര്‍ ഈ വാര്‍ത്ത നിഷേധിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയയായ അസ്മര സുഖം പ്രാപിച്ചുവരികയാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ വാര്‍ത്തയോട് അഫ്രീദി ഇതുവരെ പ്രതികരിച്ചിട്ടില്ല.


 New Delhi: Pakistani cricketer Shahid Afridi is once again back in news. This time however, it has nothing to do with cricket, as rumours of his daughter Amsara's death have gone viral on the internet.


SUMMARY: New Delhi: Pakistani cricketer Shahid Afridi is once again back in news. This time however, it has nothing to do with cricket, as rumours of his daughter Amsara's death have gone viral on the internet.

Keywords: Shahid Afridi, Daughter,