Follow KVARTHA on Google news Follow Us!
ad

ബി ജെ പി സഖ്യത്തിന് വിജയിക്കാനായില്ലെങ്കില്‍? അഭ്യൂഹങ്ങളില്‍ കുമ്മനനത്തിന്റെ രാജി മുതല്‍ കേരള ഘടകത്തിന്റെ പിരിച്ചുവിടല്‍ വരെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒരു സീറ്റു പോലും കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറികളെക്കുറിച്ച് അഭ്യൂഹം BJP, Election, Kerala, Kummanam Rajasekharan, Romours about BJP's defeat and and after effects
തിരുവനന്തപുരം: (www.kvartha.com 29/04/2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒരു സീറ്റു പോലും കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകാവുന്ന പൊട്ടിത്തെറികളെക്കുറിച്ച് അഭ്യൂഹം വ്യാപകം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശഖരന്‍ രാജിവയ്ക്കും എന്നത് മുതല്‍ സംസ്ഥാന ഘടകത്തെ ദേശീയ പ്രസിഡന്റ് അമിത് ഷാ പിരിച്ചുവിടും എന്നതുവരെ നീളുന്ന ഊഹാപോഹങ്ങളാണു പ്രചരിക്കുന്നത്. മുമ്പൊരിക്കലുമില്ലാത്ത വിധം ബി ജെ പി കേരളത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നതും അതിനനുസരിച്ച വന്‍തോതിലുള്ള പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിനിടയിലാണിത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ വലിയ വിജയത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉറച്ച വിജയം പ്രതീക്ഷിച്ച് കരുക്കള്‍ നീക്കിത്തുടങ്ങിയത്. എസ് എന്‍ ഡി പി യോഗത്തെക്കൊണ്ട് പാര്‍ട്ടി രൂപീകരിപ്പിക്കാന്‍ സാധിച്ചതു മുതല്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് സി കെ ജാനുവിനെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാക്കികയതു വരെ നീളുന്ന കാര്യങ്ങളെ രാഷ്ട്രീയമായ നേട്ടമായാണ് ബി ജെ പി കാണുന്നത്. അധികാരത്തിലെത്തുമെന്നാണ് തുടക്കം മുതല്‍ കുമ്മനം പറയുന്നത്. ഒടുവില്‍ 69 സീറ്റുകളില്‍ ത്രികോണ മല്‍സരമാണെന്നും നിരവധി സീറ്റുകളില്‍ ജയസാധ്യതയുണ്ടെന്നുമാണ് ആര്‍ എസ് എസിന്റെ വിലയിരുത്തല്‍. അതേസമയം, ബി ജെ പിയുടെ കോര്‍ കമ്മിറ്റി ഏഴ് സീറ്റുകളില്‍ ഉറപ്പായും വിജയം പ്രതീക്ഷിക്കുന്നു. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചെങ്ങന്നൂര്‍, കുട്ടനാട്, മഞ്ചേശ്വരം, കാസര്‍കോട്. ഇതിനൊക്കെ ഇടയില്‍ വോട്ടുകച്ചവടം എന്ന പതിവ് ആരോപണം നേരിടുന്നുമുണ്ട്. കോണ്‍ഗ്രസും ബി ജെ പിയുമായി രഹസ്യ ഇടപാടുണ്ടെന്ന് സി പി എമ്മും സി പി എമ്മും ബിജെപിയുമായി രഹസ്യ ഇടപാടെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നു.

സാഹചര്യങ്ങള്‍ ഇങ്ങനെ ബി ജെ പിയെയും ആ പാര്‍ട്ടി നയിക്കുന്ന സഖ്യത്തെയും കേരള രാഷ്ട്രീയത്തില്‍ ഇതുവരെ ഇല്ലാത്ത വലിയൊരു സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നതിനിടയിലാണ് പരാജയം ഉണ്ടാക്കാവുന്ന പൊട്ടിത്തെറികളെക്കുറിച്ച് മുന്‍കൂട്ടി പ്രചരിക്കുന്നത്. ഇതിനു തടയിടാനും അനാവശ്യമായ ഉള്‍പ്പാര്‍ട്ടി അനൗപചാരിക ചര്‍ച്ചകള്‍ ഒഴിവാക്കാനും നേതൃത്വം കര്‍ക്കശ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബി ജെ പിക്കും എന്‍ ഡി എയ്ക്കും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെങ്കില്‍ എന്തു സംഭവിക്കും എന്ന വിഷയത്തില്‍ ഒരു ചാനല്‍ ചര്‍ച്ച നടത്താന്‍ ആലോചിച്ചെങ്കിലും ബി ജെ പി പ്രതിനിധിയെ അയയ്‌ക്കേണ്ട എന്നാണു തീരുമാനിച്ചത്.
BJP, Election, Kerala, Kummanam Rajasekharan, Romours about BJP's defeat and and after effects

Keywords: BJP, Election, Kerala, Kummanam Rajasekharan, Romours about BJP's defeat and and after effects