Follow KVARTHA on Google news Follow Us!
ad

കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗ്

നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെവാര്‍ത്ത സംഘടിപ്പിച്ച ഓണ്‍ലൈന്‍ പോളില്‍ കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പാര്‍ട്ടിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തിരഞ്ഞെടുക്കപ്പെട്ടു Kvartha, Online, Muslim-League, Election-2016, CPM, Congress, BJP, Kvartha Online Poll
കൊച്ചി: (www.kvartha.com 10.04.2016) നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെവാര്‍ത്ത സംഘടിപ്പിച്ച ഓണ്‍ലൈന്‍ പോളില്‍ കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പാര്‍ട്ടിയായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് തിരഞ്ഞെടുക്കപ്പെട്ടു. ആകെ പോള്‍ ചെയ്തവരില്‍ 30.5 ശതമാനം പേര്‍ മുസ്ലിം ലീഗിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 23.6 ശതമാനം വോട്ടുകള്‍ നേടി സി പി എം രണ്ടാം സ്ഥാനത്തെത്തി.

വീറും വാശിയും നിറഞ്ഞ ഓണ്‍ലൈന്‍ പോളില്‍ തുടക്കത്തില്‍ തന്നെ മുസ്ലിം ലീഗാണ് മുന്നിട്ടു നിന്നത്. ലീഗും, സി പി എമ്മും തമ്മില്‍ ശക്തമായ മത്സരം നടന്നെങ്കിലും മുസ്ലിം ലീഗ് വിജയം വരിക്കുകയായിരുന്നു. 10.8 ശതമാനം വോട്ടുകള്‍ നേടിയ കോണ്‍ഗ്രസാണ് മൂന്നാം സ്ഥാനത്ത്. ബി ജെ പി 8.1 ശതമാനം വോട്ട് നേടി.

മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് നില ഇപ്രകാരമാണ്:
  1. കേരള കോണ്‍ഗ്രസ് (എം) 0.3%
  2. സി പി ഐ 1.4% 
  3. ആര്‍ എസ് പി 0.2% 
  4. കേരള കോണ്ഗ്രസ് (ജേക്കബ്) 0.1%
  5. എന്‍ സി പി 0.1% 
  6. ബി ജെ ഡി എസ് 0.4% 
  7. ജനതാദള്‍ (യു) 0.1%
  8. ജനതാദള്‍ (എസ്) 0.1% 
  9. ഐ എന്‍ എല്‍ 4.7% 
  10. എസ് ഡി പി ഐ 5.8% 
  11. പി ഡി പി 3.4%
  12. വെല്‍ഫെയര്‍ പാര്‍ട്ടി 5.2%
  13. ആം ആദ്മി 2.8% 
  14. കോണ്‍ഗ്രസ് (എസ്) 0.2%
  15. മറ്റുള്ളവ 2.1%
Poll result: Muslim League, The best Political party

Related News: കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ പാര്‍ട്ടിയേത് ? നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം

Keywords: Kvartha, Online, Muslim-League, Election-2016, CPM, Congress, BJP, Kvartha Online Poll, Poll result: Muslim League, The best Political party.