Follow KVARTHA on Google news Follow Us!
ad

കേജരിവാള്‍ പണി കൊടുത്തു! പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. Arvind Kejriwal, Prime Minister, Narendra Modi,
ന്യൂഡല്‍ഹി: (www.kvartha.com 30.04.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യമാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കേന്ദ്ര വിവരാവകാശ കമ്മിഷണര്‍ എം ശ്രീധര്‍ ആചാര്യലുവിന്റെ നടപടി. ഡല്‍ഹി, ഗുജറാത്ത് സര്‍വകലാശാലകളും പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ പുറത്തുവിടണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താന്‍ സര്‍വകലാശാലകളും അദ്ദേഹത്തിന്റെ ഓഫീസും നേരത്തെ സമ്മതിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കെജ്രിവാള്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. പ്രധാനമന്ത്രിക്ക് ബിരുദമില്ലെന്ന ആരോപണം വ്യാപകമായിരിക്കുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാന്‍ അവകാശമുണ്ടെന്നും കേന്ദ്ര വിവരാവകാശ കമ്മിഷന് നല്‍കിയ കത്തില്‍ കെജ്രിവാള്‍ വ്യക്തമാക്കുന്നു.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പ സമയത്ത് മോഡി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിരുന്നു എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്‌സൈറ്റില്‍ ഇതു സംബന്ധിച്ച വിവരങ്ങളൊന്നുമില്ല. തുടര്‍ന്നാണ് വിവരാവകാശത്തിലൂടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ആരാഞ്ഞത്. എന്നാല്‍ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറമെ അദ്ദേഹം പഠിച്ചുവെന്ന് അവകാശപ്പെടുന്ന സര്‍വകലാശാലകളും തള്ളിയത് വിവാദമായിരുന്നു.
Arvind Kejriwal, Prime Minister, Narendra Modi,

SUMMARY: Arvind Kejriwal's letter demanding details of Prime Minister Narendra Modi's education has become a formal RTI query to which the Information Commission has asked for a response.

Keywords: Arvind Kejriwal, Prime Minister, Narendra Modi,