Follow KVARTHA on Google news Follow Us!
ad

എല്‍ഡിഎഫ് വന്നാല്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രസ് സെക്രട്ടറിയും ആര്? സിപിഎം ആലോചന തുടങ്ങി

ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാThiruvananthapuram, CPM, Media, Election-2016, Deshabhimani,
തിരുവനന്തപുരം: (www.kvartha.com 25.04.2016) ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടുകയും പിണറായി വിജയന്‍ മുഖ്യമന്ത്രിയാവുകയും ചെയ്താല്‍ അദ്ദേഹത്തിന്റെ സ്്റ്റാഫിലെ പ്രധാനികള്‍ ആരൊക്കെയാകണം എന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഏകദേശ ധാരണ. ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന സൂചനകള്‍ ശക്തമായതോടെയാണ് ഇത്.

അതേസമയം, വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാകാന്‍ അവകാശവാദം ഉന്നയിക്കില്ലെന്നും പിണറായി തന്നെയായിരിക്കും മുഖ്യമന്ത്രി എന്നും സിപിഎമ്മില്‍ ധാരണ രൂപപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവായിക്കൂടി ഈ തയ്യാറെടുപ്പുകള്‍ വിലയിരുത്തപ്പെടുന്നുണ്ട്.

കൊല്ലം നിയമസഭാ സീറ്റിലേക്ക് തുടക്കത്തില്‍ പരിഗണിക്കപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദേശാഭിമാനി രാഷ്ട്രീയകാര്യ ലേഖകനുമായ ആര്‍ എസ് ബാബു ആയിരിക്കും പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി. പിണറായിയുടെ മാധ്യമ സമ്പര്‍ക്കത്തിന്റെ ചുമതല വഹിക്കുന്ന ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എം മനോജ്, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റര്‍ പി പി അബൂബക്കര്‍ എന്നിവരില്‍ ആരെങ്കിലുമായേക്കും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി. അബൂബക്കര്‍ പ്രസ് സെക്രട്ടറിയാവുകയാണെങ്കില്‍ മനോജിന് ദേശാഭിമാനിയില്‍ കൂടുതല്‍ ഉയര്‍ന്ന പദവി നല്‍കും. മറ്റ് സ്റ്റാഫംഗങ്ങളുടെ കാര്യത്തിലും അടുത്ത ദിവസങ്ങൡത്തന്നെ തീരുമാനമുണ്ടാകുമെന്നാണു വിവരം.

അതേസമയം, വി എസ് അച്യുതാനന്ദനെ ഒന്നോ രണ്ടോ വര്‍ഷം മുഖ്യമന്ത്രിയാക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന്റെ സ്റ്റാഫില്‍ ഭൂരിപക്ഷവും ഔദ്യോഗിക പക്ഷം തീരുമാനിക്കുന്നവര്‍ തന്നെയായിരിക്കുമന്നും അറിയുന്നു. നിലവില്‍ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായ ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ കെ വി സുധാകരനും പ്രൈവറ്റ് സെക്രട്ടറി ശശിധരനും തുടരുകയും ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസിന്റെ രണ്ടാമത്തെ സര്‍വേയും ഇടതുമുന്നണിക്ക് അനുകൂല ജനവിധി
പ്രഖ്യാപിച്ചതുള്‍പ്പെടെ പരിഗണിച്ചാണ് സിപിഎം നീക്കം. യുഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും സ്വകാര്യമായി സമ്മതിച്ചു തുടങ്ങിയെന്ന വ്യാപക പ്രചാരണവും ഇടതു മുന്നണിയുടെ ക്യാംപെയിന്‍ രംഗത്ത് സജീവമാണ്.

മുഖ്യമന്ത്രി ആരായാലും അത് തര്‍ക്കരഹിതമാകണം എന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിനെപ്പോലും തീരുമാനിക്കുന്ന നിലയിലേക്ക് സിപിഎം നേതൃത്വത്തിന്റെ ആത്മവിശ്വാസം വളരുന്നത്.

Pinarayi or V S ? Anyway cpm stars its discussion on staff of CM, Thiruvananthapuram, CPM, Media, Election-2016, Deshabhimani.


Also Read:
വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിച്ച സംഭവം; അഞ്ചോളം ക്രിമിനല്‍ കേസുകളിലെ പ്രതിയടക്കം 50 പേര്‍ക്കെതിരെ കേസ്

Keywords: Pinarayi or V S ? Anyway cpm stars its discussion on staff of CM, Thiruvananthapuram, CPM, Media, Election-2016, Deshabhimani.