Follow KVARTHA on Google news Follow Us!
ad

ലീഗിന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കും: കോണ്‍ഗ്രസ് സംരക്ഷണ വേദി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ലീഗ് കോട്ടക്ക് വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി Muslim-League, Congress, Malappuram, Kerala, Assembly Election, Election-2016,
മലപ്പുറം: (www.kvartha.com 26.04.2016) നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ലീഗ് കോട്ടക്ക് വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് സംരക്ഷണ വേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അമര്‍ഷം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.

ഇതിനെതിരെ യു ഡി എഫിന് കനത്ത ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് അവര്‍ പറഞ്ഞു. മുന്നണി സംവിധാനത്തില്‍ ന്യായമായും ലഭിക്കേണ്ട അവകാശങ്ങളൊക്കെയും മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് നിഷേധിക്കപ്പെടുമ്പോയും നേതാക്കള്‍ അവരവരുടെ സുരക്ഷിതത്വം മാത്രമാണ് ഉറപ്പ് വരുത്തുന്നത്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നെഞ്ചു വിരിച്ച് ലീഗ് വിരുദ്ധത പ്രസംഗിച്ച് കയ്യടി വാങ്ങിയതു കൊണ്ടായില്ല. ഇവര്‍ അടച്ചിട്ട മുറിയില്‍ ലീഗിനെ നമസ്‌കരിച്ച് ബര്‍ക്കത്ത് പോക്കറ്റിലാക്കി കണ്ണിറുക്കി പോകുമ്പോള്‍ കളങ്കപ്പെടുത്തുന്നത് ഇതു കണ്ടു നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തരുടെ അന്തസ്സും പാര്‍ട്ടിയുടെ അഭിമാനവുമാണ്.

കപട ആത്മീയത കാണിച്ച ലീഗ് നേതൃത്വം ജില്ലയില്‍ നടത്തുന്ന ചൂഷണ രാഷ്ട്രീയത്തിന്റെ പ്രചാര വേലകളില്‍ ഇരകളാകുന്നത് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞ് തിരിച്ചടിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലീഗിനുള്ള തീറ്റപ്പുല്ലുകളാണെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്.

അതിരറ്റ ലീഗ് പ്രീണനത്തില്‍ മനം മടുത്ത് ഇടതുപക്ഷത്തേക്കോ ലീഗിലേക്കോ കൂടൊഴിഞ്ഞു പോയ നിരവധി കോണ്‍ഗ്രസ് തറവാടുകള്‍ പാര്‍ട്ടിക്കന്യമായി. പല പഴയ നേതാക്കളും ഇന്ന് രാഷ്ട്രീയ പുരാവസ്തുക്കളായി മാറിയെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എന്‍ ആര്‍ ബാവു പൊന്മുണ്ടം, കെ എ മൊയ്തീന്‍ കുട്ടി കൊണ്ടോട്ടി, ഇസ്മാഈല്‍ എരഞ്ഞിക്കല്‍ നിലമ്പൂര്‍, കെ പി സമീറ താനൂര്‍, എം കുഞ്ഞിപ്പ പെരുമണ്ണ ക്ലാരി പങ്കെടുത്തു.

Keywords:Muslim-League, Congress, Malappuram, Kerala, Assembly Election, Election-2016, District, Pressmeet,Protection, Kerala.