Follow KVARTHA on Google news Follow Us!
ad

90 ദിവസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് ലോകത്തിലെ രണ്ടാമത്തെ സമ്പന്ന രാജ്യമായി മാറാം.. അതെങ്ങനെ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിര്‍ദേശമിതാ

സാമ്പത്തിക പുരോഗതി ആഗ്രഹിക്കാത്ത ജനങ്ങളോ രാജ്യമോ ഉണ്ടാകില്ല. ഏതൊരു രാജ്യത്തിന്റെയും പുരോഗതി India, Finance, Dollar, National, Farmers, Rupees, Foreign Countries, Social Medias, Science And Technology, Products.
കൊച്ചി: (www.kvartha.com 26.04.2016) സാമ്പത്തിക പുരോഗതി ആഗ്രഹിക്കാത്ത ജനങ്ങളോ രാജ്യമോ ഉണ്ടാകില്ല. ഏതൊരു രാജ്യത്തിന്റെയും പുരോഗതി നിശ്ചയിക്കുന്നത് അവിടുത്തെ ജനങ്ങളുടെ ജീവിത സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നതും സംശയമില്ലാത്ത കാര്യമാണ്. തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ അവിടത്തെ ജനങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതികത രംഗത്ത് ഭാരതത്തിന് പ്രശംസാര്‍ഹനീയമായ സ്ഥാനം അവകാശപ്പെടാന്‍ സാധിക്കുന്ന സ്ഥിതി വിശേഷമാണിപ്പോഴുള്ളത്. എന്നാല്‍ സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇന്നും കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല എന്നതാണ് വാസ്തവം. എന്തുകൊണ്ട് ഇന്ത്യ സമ്പത്തിന്റെ കാര്യത്തില്‍ മാത്രം പിന്നിലായിപ്പോകുന്നു എന്നത് പലയിടത്തും ഇന്ന് ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇൗ വിഷയത്തെ സംബന്ധിച്ച് വളരെ ചിന്തോദീപകമായ ഒരു ആശയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആ കാഴ്ചപ്പാടിങ്ങനെ.

121 കോടി ഇന്ത്യക്കാരില്‍ 10 ശതമാനം പേര്‍ ദിവസേന 10 രൂപയുക്ക് ജ്യൂസ് കുടിക്കുന്നുവെങ്കില്‍ പ്രതിമാസം ഏകദേശം 3600 കോടി രൂപയാകും. നമ്മള്‍ പെപ്‌സി, കൊക്കോകോള മുതലായ പാനീയങ്ങള്‍ കുടിക്കുമ്പോള്‍ ഈ 3600 കോടി ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുന്നു. ഇപ്പോള്‍ തന്നെ പെപ്‌സി, കൊക്കോകോളാ കമ്പനികള്‍ക്ക് ദിവസേന 7000 കോടി രൂപ ലഭിക്കുന്നുണ്ട്!.

പെപ്‌സിയ്ക്കും കൊക്കോകോളയ്ക്കും പകരം നാം കരിമ്പിന്‍ ജ്യൂസ്, ഇളനീര്‍, മോര് മുതലായവയാണ് കുടിക്കുന്നതെങ്കില്‍ നമുക്ക് ഈ 7000 കോടി ലാഭിക്കാനും അത് കര്‍ഷകര്‍ക്ക് നല്‍കുക വഴി കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കുവാനും സാധിക്കും. 10 രൂപയുടെ ജ്യൂസ് പിന്നീട് 5 രൂപയ്ക്ക് ലഭിക്കും. ഇത് ഇന്ത്യയില്‍ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നു.

ഇന്ത്യക്കാര്‍ 90 ദിവസത്തേക്ക് വിദേശ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിര്‍ത്തിയാല്‍ ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. കേവലം 90 ദിവസത്തിനുള്ളില്‍ നമ്മുടെ 2 രൂപ ഒരു ഡോളറിനു തുല്ല്യമാകും. നമ്മുടെ രാജ്യത്തിനു വേണ്ടി നാം ഒന്നിച്ചില്ലെങ്കില്‍ നമ്മുടെ സമ്പത്ത് വിദേശ രാജ്യങ്ങളിലേക്ക് പോകും.

മുകളില്‍ സൂചിപ്പിച്ച ആശയമെങ്ങനെയുണ്ട്?. ഈ കണക്കുകളില്‍ ഒരുപക്ഷെ തെറ്റുകണ്ടേക്കാം, പക്ഷെ അവിടെ ഒരു ശരിയുണ്ട്. മറ്റു വികസിത രാജ്യങ്ങളെ പോലെ സ്വയം ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യമായ പരിഗണന ലഭിച്ചാല്‍ നമുക്ക് സാമ്പത്തിക കാര്യത്തില്‍ ലോകം കീഴടക്കാനാകുമെന്ന സത്യം.
India, Finance, Dollar, National, Farmers, Rupees, Foreign Countries, Social Medias, Science And Technology, Products.



Keywords: India, Finance, Dollar, National, Farmers, Rupees, Foreign Countries, Social Medias, Science And Technology, Products.