Follow KVARTHA on Google news Follow Us!
ad

കാറില്ലാത്ത അറുപതുകാരിക്ക് ഗതാഗത വകുപ്പ് പിഴ ചുമത്തി

ഉനൈസ(സൗദി അറേബ്യ): (www.kvartha.com 27.04.2016) കാറില്ലാത്ത അറുപതുകാരിക്ക് ഗതാഗത വകുപ്പ് പിഴ ചുമത്തി. Saudi Arabia, Car, Fine,
ഉനൈസ(സൗദി അറേബ്യ): (www.kvartha.com 27.04.2016) കാറില്ലാത്ത അറുപതുകാരിക്ക് ഗതാഗത വകുപ്പ് പിഴ ചുമത്തി. ഗതാഗത നിയമം ലംഘിച്ചുവെന്ന് അറിയിച്ചുകൊണ്ടാണ് അറുപതുകാരിക്ക് ഗതാഗത വകുപ്പിന്റെ സന്ദേശം ലഭിച്ചത്.

കാറില്ലാത്ത വൃദ്ധ ഇതുകണ്ട് ഞെട്ടിയെന്നാണ് റിപോര്‍ട്ട്. ഇവര്‍ ഒരിക്കലും പോകാത്ത സ്ഥലമായ മദീനയാണ് ഗതാഗത വകുപ്പ് സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

മൊബൈല്‍ ഫോണിലൂടെയാണ് ഗതാഗത വകുപ്പിന്റെ സന്ദേശം വൃദ്ധയ്ക്ക് ലഭിച്ചത്. ഒക്കാസ് പത്രമാണീ വാര്‍ത്ത പുറത്തുവിട്ടത്. ഐഡി നമ്പറിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് പിഴയെ കുറിച്ചുള്ള സന്ദേശങ്ങള്‍ അയക്കാറുള്ളത്. സന്ദേശത്തിന് പിന്നില്‍ ഗതാഗത വകുപ്പിന് അബദ്ധം പറ്റിയിട്ടുണ്ടാകുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Saudi Arabia, Car, Fine,

SUMMARY: A Saudi woman in her 60s got a shock when she was informed by the traffic police she committed a traffic offence although she has no car.

Keywords: Saudi Arabia, Car, Fine,