Follow KVARTHA on Google news Follow Us!
ad

ഡ്രൈവറില്ലാ കാര്‍ നഗരമായി വളരാന്‍ ദുബൈ

ദുബൈ: (www.kvartha.com 27.04.2016) ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടം നിര്‍മിച്ച് ലോകത്തെ ഞെട്ടിച്ച ദുബൈ മറ്റൊരു നേട്ടത്തിനായുള്ള ശ്രമത്തിലാണിപ്പോള്‍.UAE, Dubai, Driver-less car,

ദുബൈ: (www.kvartha.com 27.04.2016) ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടം നിര്‍മിച്ച് ലോകത്തെ ഞെട്ടിച്ച ദുബൈ മറ്റൊരു നേട്ടത്തിനായുള്ള ശ്രമത്തിലാണിപ്പോള്‍ ഡ്രൈവവര്‍മാരില്ലാത്ത കാറുകളുടെ നഗരം എന്നതാണ് ദുബൈയുടെ സ്വപ്നപദ്ധതി. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ആണ് പദ്ധതിക്ക് പിന്നില്‍.

2030ഓടെ ദുബൈയിലെ 25 ശതമാനം കാറുകളും ഡ്രൈവവറില്ലാതെ നിരത്തുകളിലൂടെ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. റോഡപകടങ്ങള്‍ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ആഗ്രഹിക്കുന്നത്. ഇതോടൊപ്പം ചെലവ് കുറയ്ക്കനാവുമെന്നും കരുതുന്നു.

ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല. ദുബൈയില്‍ നിലവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ സംവിധാനം നിലവിലുണ്ട്.

UAE, Dubai, Driver-less car,
SUMMARY: Already home to the world's biggest skyscraper, Dubai has another tall order to fill: By 2030, its leader wants 25 percent of all trips on its roads to be done by driverless vehicles.

Keywords: UAE, Dubai, Driver-less car