Follow KVARTHA on Google news Follow Us!
ad

ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഗോവധവും ബീഫ് കയറ്റുമതിയും വര്‍ദ്ധിച്ചു: ശങ്കരാചാര്യ

ന്യൂഡല്‍ഹി: (www.kvartha.com 27.04.2016) കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഗോവധവും ബീഫ് കയറ്റുമതിയും വര്‍ദ്ധിച്ചതായി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി. : Swaroopanand Saraswati , Cow Slaughter, BJP,
ന്യൂഡല്‍ഹി: (www.kvartha.com 27.04.2016) കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഗോവധവും ബീഫ് കയറ്റുമതിയും വര്‍ദ്ധിച്ചതായി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി.

ബിജെപി അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ഗോവധം വര്‍ദ്ധിച്ചു. ബിജെപി ഭരണത്തില്‍ ബീഫ് കയറ്റുമതിയും വര്‍ദ്ധിച്ചു. ഗോവധം നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്നും സ്വരൂപാനന്ദ സരസ്വതി ആവശ്യപ്പെട്ടു.

രാമക്ഷേത്ര വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അദ്ദേഹം രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടു. അയോധ്യയിലെ രാമക്ഷേത്രം സന്യാസികളുടെ ഉത്തരവാദിത്വമാണ്. അതിനെ രാഷ്ട്രീയക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കേണ്ടതില്ല ശങ്കരാചാര്യര്‍ പറഞ്ഞു.

ക്ഷേത്ര പ്രവേശനത്തിനായി പ്രക്ഷോഭം നയിക്കുന്ന ഭൂമാത ബ്രിഗേഡിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംഘടനയ്ക്ക് ചിന്തയുണ്ടെങ്കില്‍ സ്ത്രീകളുടെ കുറഞ്ഞ വിദ്യാഭ്യാസനിരക്കിനെതിരെ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
: Swaroopanand Saraswati , Cow Slaughter, BJP,

SUMMARY: Swaroopanand Saraswati today claimed that cow slaughter and export of beef have increased since BJP came to power at the Centre.

Keywords: Swaroopanand Saraswati , Cow Slaughter, BJP,