Follow KVARTHA on Google news Follow Us!
ad

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്ക്

ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്ക്.Nadapuram, Kannur, CPM, DYFI, LDF, Kerala, Blast, Bomb Blast,
നാദാപുരം: (www.kvartha.com 28.04.2016) ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. കല്ലാച്ചിക്കടുത്ത തെരുവംപറമ്പ് കിണമ്പ്രകുന്നില്‍ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.

പരുക്കേറ്റ ചേലക്കാട് വണ്ണാത്തി മീത്തല്‍ ലിനേഷ് (26), നരിപ്പറ്റ സ്വദേശി ലിനീഷ് (24), പയന്തോങ്ങ് താനിയുള്ളതില്‍ വിവേക് (24) എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും രണ്ടുപേരെ കുറ്റിയാടി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലിനേഷിന്റെ രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്‌ഫോടനത്തില്‍ ചിതറിയ നിലയിലാണ്.


സ്‌ഫോടനസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പയന്തോങ്ങ് പൂവുള്ളതില്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം ഗവ. കോളജിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പരിസരത്താണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. ശബ്ദകേട്ടെങ്കിലും സ്‌ഫോടനസ്ഥലം കണ്ടത്തൊന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞില്ല.

പലയിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കാണാനായില്ല. പിന്നീട് പരിക്കേറ്റവരെ വാഹനത്തില്‍ പുറത്തേക്ക് കടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. സ്ഥലത്തത്തെിയ പൊലീസ് പരുക്കേറ്റവരെ കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. പിന്നീട് മൂന്ന് പേരെ കോഴിക്കോട്ടേക്ക് മാറ്റി.

സ്‌ഫോടനസ്ഥലത്ത് നടത്തിയ പരിശോധനയില്‍ പത്തോളം ബോംബുകള്‍ പോലീസ് കണ്ടെടുത്തു.

Keywords: Nadapuram, Kannur, CPM, DYFI, LDF, Kerala, Blast, Bomb Blast.