Follow KVARTHA on Google news Follow Us!
ad

ബിപാഷ കരണ്‍ സിംഗ് വിവാഹം ഏപ്രില്‍ 30ന്; ആഘോഷങ്ങള്‍ തുടങ്ങി

മുംബൈ: (www.kvartha.com 27.04.2016) ബോളിവുഡിലെ ചൂടന്‍ സുന്ദരി ബിപാഷ ബസു വിവാഹിതയാവുന്നു. Bipasha Basu, Karan Singh Grover,

മുംബൈ: (www.kvartha.com 27.04.2016) ബോളിവുഡിലെ ചൂടന്‍ സുന്ദരി ബിപാഷ ബസു വിവാഹിതയാവുന്നു. കരണ്‍ സിംഗ് ഗ്രോവറാണ് വരന്‍. ഏപ്രില്‍ 30നാണ് താരവിവാഹം. ബിപാഷയും കരണും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു.

മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിവാഹം.ആഡംബരമായ ഒരുക്കങ്ങളാണ് വിവാഹത്തിനായി പുരോഗമിക്കുന്നത്. വളരെ കുറച്ച് അതിഥികളെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിക്കുന്നുള്ളൂ. ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുക്കുന്ന വിരുന്ന് പിന്നീട് നടത്താനാണ് ഇരുവരുടെയും തീരുമാനം.

വിവാഹത്തലേന്ന് മൈലാഞ്ചിയിടല്‍ ചടങ്ങ് നടക്കും. ബംഗാളി ആചാരപ്രകാരമാണ് വിവാഹം. ബിപാഷയുടെ ആദ്യത്തെയും കരണിന്റെ മൂന്നാമത്തെയും വിവാഹമാണിത്. കരണ്‍ നേരത്തേ നടി ശ്രദ്ധ നിഗത്തെയും ജെന്നിഫര്‍ വിന്‍ഗെറ്റിനെയും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ടുപേരുമായും വിവാഹമോചനം തേടി.
Bipasha Basu, Karan Singh Grover,

SUMMARY: Bollywood actress Bipasha Basu’s wedding ceremonies have begun today. The Jism actress is all set to get married to her Alone co-star Karan Singh Grover on April 30

Keywords: Bipasha Basu, Karan Singh Grover,