Follow KVARTHA on Google news Follow Us!
ad

പണക്കാരനാകാനുള്ള എളുപ്പവഴി; കാമുകിയെ നഗ്നയാക്കി കുഴിക്കുള്ളില്‍ അടച്ചു, യുവാവ് അറസ്റ്റില്‍

പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹം മൂത്ത് യുവാവ് കാമുകിയെ നഗ്നയാക്കി കുഴിക്കുള്ളില്‍Woman, Police, Arrest, Doctor, World,
ദോദോമ : (www.kvartha.com 05.02.2016) പെട്ടെന്ന് പണക്കാരനാകാനുള്ള ആഗ്രഹം മൂത്ത് യുവാവ് കാമുകിയെ നഗ്നയാക്കി കുഴിക്കുള്ളില്‍ അടച്ചു. കഴിഞ്ഞ എട്ടുമാസമായി കാമുകിയെ നഗ്‌നയാക്കി കുഴിയ്ക്കുള്ളില്‍ അടച്ചിട്ട യുവാവിനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു.

 കാമുകിയെ നഗ്‌നയാക്കി നിശ്ചിത കാലയളവില്‍ ഇരുട്ടുമൂടിയ കുഴിയ്ക്കുള്ളില്‍ അടച്ചിട്ടാല്‍ പെട്ടെന്ന് പണക്കാരനാവുമെന്ന ഒരു ഡോക്ടറാണ് ഉപദേശം കേട്ടാണ് താന്‍ കാമുകിയോട് ഈ ക്രൂരത കാട്ടിയതെന്നാണ് കാമുകന്‍ പോലീസിനോട് പറഞ്ഞത്. ടാന്‍സാനിയയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്.

കുഴിയില്‍ അടച്ച ഇരുപതു വയസിനോടടുത്തു പ്രായമുള്ള കാമുകിക്ക് ആഴ്ചയില്‍ രണ്ടുതവണ
മാത്രമേ യുവാവ് ഭക്ഷണം നല്‍കിയിരുന്നുള്ളു. വിവരമറിഞ്ഞ് പോലീസ് എത്തി രക്ഷപ്പെടുത്തുമ്പോള്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്നും സാധാരണനില കൈവരിക്കാന്‍ ഇനിയും മാസങ്ങളോളം വേണ്ടി വരുമെന്നും പോലീസ് പറയുന്നു. അയല്‍ക്കാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ കുഴിയില്‍ നിന്നും പുറത്തെടുത്തത്.

സ്വന്തം സുഖത്തിനുവേണ്ടി കാമുകിയെ ഇരുട്ടുമൂടിയ കുഴിയ്ക്കുള്ളില്‍ അടച്ചിട്ട കാമുകനെ ടാന്‍സാനിയന്‍ പോലീസ് അറസ്റ്റ് ചെയ്തു.ബുസ് കെനിയ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 

Also Read:
എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളേജില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-എന്‍കോര്‍ടെക് 2016 ഫെബ്രുവരി 10,11 തീയ്യതികളില്‍

Keywords: Woman, Police, Arrest, Doctor, World.