Follow KVARTHA on Google news Follow Us!
ad

സരിതയ്ക്ക് ക്ലിഫ് ഹൗസിന്റെ അടുക്കളയിലും കയറാമെന്ന് വി എസ്; സഭയില്‍ ബഹളം

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായAllegation, Kodiyeri Balakrishnan, Controversy, Kerala,
തിരുവനന്തപുരം: (www.kvartha.com 09.02.2016) സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിന്റെ അടുക്കളയിലും കയറാമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ ഭാര്യ പ്രാര്‍ത്ഥന നടത്തുമ്പോള്‍ സരിത അതിലും പങ്കെടുക്കാറുണ്ടെന്നും വി.എസ് പറഞ്ഞു. സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിക്കുകയായിരുന്നു വി എസ്. അതേസമയം വി എസിന്റെ വിവാദ പരാര്‍മശത്തെ ചൊല്ലി നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. സ്പീക്കര്‍ തന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് അനുമതി നല്‍കുകയും ചെയ്തു. അതേസമയം ജുഡീഷ്യല്‍ കമ്മീഷന്‍ പരിഗണിക്കുന്ന വിഷയത്തില്‍ അടിയന്തരപ്രമേയ നോട്ടീസിന്മേല്‍ അവതരണാനുമതി തേടി സംസാരിക്കാന്‍ പ്രതിപക്ഷത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടിക്ക് എതിരെ ഭരണപക്ഷവും രംഗത്തെത്തി. നോട്ടീസ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയത് ഏത് ചട്ടപ്രകാരമെന്ന് ഭരണപക്ഷം ചോദിച്ചു.

വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയെ വളരെ രൂക്ഷമായാണ് വിമര്‍ശിച്ചത്. നുണയനായ മുഖ്യമന്ത്രിയെന്നും വിഎസ് ഉമ്മന്‍ചാണ്ടിയെ ചിത്രീകരിച്ചു. വി.എസിന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്ത് വന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. എന്നാല്‍, ഇത് താന്‍ നടത്തിയ പരാമര്‍ശമല്ലെന്നും സരിത സോളാര്‍ കമ്മിഷനില്‍ നല്‍കിയ മൊഴിയിലുള്ള കാര്യമാണെന്നും വി.എസ് വിശദീകരിച്ചു. ഇതോടെ ഭരണപക്ഷം കൂടുതല്‍ ക്ഷുഭിതരായി. വി.എസിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിപക്ഷവും രംഗത്ത് വന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് സ്പീക്കര്‍ സഭ നിറുത്തിവച്ചു.

ചൊവ്വാഴ്ച രാവിലെ ചോദ്യോത്തരവേളയില്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി ബഹളം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ശൂന്യവേളയില്‍ വിഷയം അടിയന്തരപ്രമേയമായി കോടിയേരി ഉന്നയിച്ചു. വിവാദങ്ങളിലും അഴിമതികളിലും മുങ്ങിക്കുളിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയെ ഭയന്നാണ് മുഖ്യമന്ത്രി ഹൈക്കോടതിയില്‍ പോയി സ്‌റ്റേ വാങ്ങിയതെന്നും സ്‌റ്റേ എന്ന വെന്റിലേറ്ററിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമസഭയിലൊന്നും കമ്മീഷന് മുന്നില്‍ മറ്റൊന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അഴിമതി നിരോധന നിയമം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ബാധകമാണ്. കരുണാകരന്റെ വാക്കുകള്‍ ഉമ്മന്‍ചാണ്ടിയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. ചതിയന്‍മാരുടെ മന്ത്രിസഭയാണ് ഇത്. തന്നെ ചതിച്ചെന്ന് മുന്‍ മന്ത്രി കെ.എം മാണി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

എന്നാല്‍, സോളാര്‍ കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ പോലും സാമ്പത്തിക
Allegation, Kodiyeri Balakrishnan, Controversy, Kerala
നഷ്ടമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണന് കൊലക്കേസില്‍ ശിക്ഷ വാങ്ങി നല്‍കിയത് യു ഡി എഫ് സര്‍ക്കാരാണ്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 10 കോടി രൂപയും വീടും വാഗ്ദാനം ചെയ്തതായി സരിത എസ്.നായര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകനാണെന്ന പരിഗണന പോലും നല്‍കാതെയാണ് തന്നെ പ്രതിപക്ഷം കടന്നാക്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സരിതയുടെ പുറകെ പോകുന്നവര്‍ക്ക് ദു:ഖിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:


Keywords: Allegation, Kodiyeri Balakrishnan, Controversy, Kerala.