» » » » വീടു വിറ്റും ലോകം ചുറ്റുന്ന ദമ്പതിമാര്‍

(www.kvatha.com 18.02.2016) പാറക്കൂട്ടങ്ങളും ഇടുങ്ങിയ നടപ്പാതയുമുളള കുന്നിന്‍ പ്രദേശങ്ങളും, ഊഷരമായ മരുഭൂമിയും, നീലപ്പളുങ്കുമണി ചിതറിയതുപോലെ നോക്കെത്താദൂരത്തോളം ഓളം തല്ലിക്കിടക്കുന്ന സാഗരവുമൊക്കെ അവര്‍ ഒരേ മനസോടെ താണ്ടി. മുന്നില്‍ വന്നുപെട്ട സങ്കടങ്ങളും സന്തോഷവും ഒരേ മനസോടെ നേരിട്ടു. മനസിലപ്പോഴും ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകം ചുറ്റിക്കറങ്ങി ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ ബ്ലോഗേഴ്‌സാവുക.

ചേതന്‍- സന്ദീപ ദമ്പതിമാര്‍ തങ്ങളുടെ സ്വപ്നയാത്രയ്ക്കിറങ്ങിപ്പുറപ്പെട്ടപ്പോള്‍ തടഞ്ഞവരും തലോടിയവരും ഉണ്ടായിരുന്നു. ലോകസഞ്ചാരത്തിനായി സ്വന്തം വീട് പോലും വിറ്റപ്പോള്‍ വീട്ടില്‍ നിന്നു എതിര്‍പ്പുകള്‍ ഉണ്ടായി. നിങ്ങള്‍ക്കിതെന്തിന്റെ കേടാ! പിള്ളേരുണ്ടാവേണ്ട പ്രായത്തിലാണോ കറക്കം എന്നായിരുന്നു അവരുടെ ചോദ്യം. സുഹൃത്തുക്കളില്‍ ചിലര്‍ സംഗതി കൊള്ളാലോ, നിങ്ങള്‍ പോകണമെന്നാണ് പറഞ്ഞതെന്നു പറയുന്നു ചേതന്‍. അനിമേറ്ററായിരുന്ന ചേതന്‍ ഒരു പരസ്യക്കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സന്ദീപയും ഉദ്യോഗസ്ഥയാണ്. യാത്രയ്ക്ക് തയാറെടുത്തപ്പോള്‍ ലോകം ചുറ്റി സഞ്ചരിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവരുടെ മനസുകളില്‍ ഉണ്ടായിരുന്നത്.

പ്രത്യേകിച്ചൊരു സ്ഥലമോ, പ്രക്യതി ദൃശ്യങ്ങളോ മനസില്‍ ഉണ്ടായിരുന്നില്ല. യാത്ര പോകുമ്പോള്‍ ആദ്യത്തെ ഏക തടസം ജോലിയായിരുന്നു. ജോലിയില്‍ നിന്നു നീണ്ടനാള്‍ അവധിയെടുത്തു ലോകം ചുറ്റാനായില്ല. അതുകൊണ്ട് ജോലി ഉപേക്ഷിച്ചു. എങ്ങനെയെങ്കിലും യാത്ര പോയേ മതിയാവൂ എന്ന ചിന്ത മാത്രമാണ് അപ്പോള്‍ മനസില്‍ ഉണ്ടായിരുന്നത്. അതിനു ജോലി ഉപേക്ഷിച്ചതും വീട് വിറ്റതുമൊന്നും തെറ്റായ തീരുമാനമാണെന്നു തോന്നിയിരുന്നില്ലെന്നും ചേതന്‍ പറയുന്നു. പോയ സ്ഥലങ്ങളുടെ

വിവരങ്ങള്‍ക്കൊപ്പം മനോഹരമായ ചിത്രങ്ങളും ഇവര്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥങ്ങള്‍ കണ്ട ശേഷം വിദേശത്തേക്ക് കടന്ന ദമ്പതിമാര്‍ പെറു, ബൊളീവിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചു കഴിഞ്ഞു ഇവര്‍.SUMMARY: Sandeepa and Chetan, the journey is the destination.Chetan was a animator-turned-ad guy, before he gave it all to travel the world with Sandeepa.

Today, this incredibly bold (and slightly stupid) whim has made the couple two of India's foremost travel bloggers. In a recent interview with the Ithaka blog, the couple spoke at length about their love for the road.

About kvartha zeta

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date