Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ അലങ്കാരപ്പുതപ്പിന്റെ കഥ

നോക്കിയാല്‍ കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്നൊരു നീളന്‍ പുതപ്പ്. അതില്‍ പല നിറത്തിലുള്ള അലങ്കാരനൂലുകള്‍, ഭംഗിയുള്ള തുന്നലുകള്‍ പല രൂപങ്ങള്‍ പല അക്ഷരങ്ങള്‍. Six months. More than 2,000 women. One record-breaking crochet blanket.
(www.kvartha.com 06.02.2016) നോക്കിയാല്‍ കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്നൊരു നീളന്‍ പുതപ്പ്. അതില്‍ പല നിറത്തിലുള്ള അലങ്കാരനൂലുകള്‍, ഭംഗിയുള്ള തുന്നലുകള്‍ പല രൂപങ്ങള്‍ പല അക്ഷരങ്ങള്‍. ഒരു വലിയ മൈതാനം മുഴുവന്‍ മൂടി, കൃത്യമായി പറഞ്ഞാല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം ചതുരശ്ര അടിയോളം വരുന്ന മൈതാനത്തെ മുഴുവന്‍ മൂടിപരന്നു കിടക്കുന്നൊരു വലിയ പുതപ്പ്. 2500 സ്ത്രീകള്‍ തുന്നിയെടുത്ത ആ വലിയ പുതപ്പിപ്പോള്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രോഷേ ബ്ലാങ്കറ്റ് എന്ന പേരില്‍.

അലങ്കാരതുന്നല്‍ വിനോദമാക്കിയ ലോകമാകൈയുള്ള 2500 സ്ത്രീകളാണ് ഈ കൂറ്റന്‍ പുതപ്പിനു പുറകില്‍. ആറു മാസങ്ങള്‍ക്കു മുന്‍പാണ് തനിക്കിതുപോലൊരു ആശയം തോന്നിയതെന്ന് ബ്ലാങ്കറ്റ് നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ച ശുഭശ്രീ നടരാജന്‍ പറയുന്നു. അങ്ങനെ ഫെയ്‌സ്ബുക്കില്‍ മദര്‍ ഇന്ത്യ ക്രോഷെ ക്വീന്‍സ് എന്ന പേരില്‍ ഒരു പേജ് തുറന്നു. പേര് അങ്ങനെയാണെങ്കിലും പല രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പേജില്‍ സജീവമായി എത്തുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ ബ്ലാങ്കറ്റ് എന്ന ആശയം മുന്നോട്ടു വച്ചപ്പോള്‍ എല്ലാവരും സജീവമായി ഒപ്പം നിന്നു.

അങ്ങനെ പല രാജ്യങ്ങളിലിരുന്ന് പല രീതിയില്‍ ചതുരാകൃതിയിലുള്ള ക്രോഷെ പുതപ്പുകള്‍ തയ്യാറായി തുടങ്ങി. ഒടുവില്‍ നിര്‍മിച്ച എല്ലാ ബ്ലാങ്കറ്റുകളും ചെന്നൈയിലേക്ക് അയച്ചു കൊടുത്തു. ബാക്കിയുള്ള പണികളെല്ലാം ചെന്നൈയിലെ തൊരൈപാക്കത്തുള്ള എംഎന്‍എം ജെയിന്‍ എഞ്ചിനീയറിങ് കോളജിലായിരുന്നു. പലയിടത്തു നിന്നെത്തിയ ചതുരാകൃതിയിലുള്ള എണ്ണായിരത്തോളെ പുതപ്പുകള്‍ ഒരുമിച്ചു തുന്നിച്ചേര്‍ത്തപ്പോള്‍ അതു ലോകത്തിലെ ഏറ്റവും വലിയ പുതപ്പായി മാറി. കടുത്ത വെയില്‍പോലും കണക്കാക്കാതെ നൂറു കണക്കിന് സ്ത്രീകള്‍ ഒരുമിച്ചിരുന്ന് ചെയ്താണ് ആ പുതപ്പുകളെല്ലാം ഒന്നിച്ചു ചേര്‍ത്തത്. ഗിന്നസില്‍ ഇടം പിടിച്ചതിനു ശേഷം ആ പുതപ്പുകളെല്ലാം വീണ്ടും വിഘടിപ്പിച്ച് എന്‍ജിഒകള്‍ക്കു കീഴിലുള്ള അനാഥാലയങ്ങളിലേക്കു വിതരണം ചെയ്യുകയും ചെയ്തു.


SUMMARY: Six months. More than 2,000 women. One record-breaking crochet blanket. The all-female team, based in India but with participants from 14 countries, came together to break the Guinness World Record for the largest crochet blanket.

They produced an 11,148-square-metre bedspread — about the size of one-and-a-half football fields.