Follow KVARTHA on Google news Follow Us!
ad

ഉല്‍ക്കവീണ് ബസ് ഡ്രൈവര്‍ മരിച്ച സംഭവം; 200 വര്‍ഷത്തിനുശേഷം ലോകത്ത് ആദ്യം

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഉല്‍ക്ക വീണു ബസ് ഡ്രൈവര്‍ മരിച്ച സംഭവം 200 വര്‍ഷത്തിനിടെ ലോകത്ത് Report, Compensation, Chief Minister, Jayalalitha, National,
വെല്ലൂര്‍: (www.kvartha.com 09.02.2016) തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഉല്‍ക്ക വീണു ബസ് ഡ്രൈവര്‍ മരിച്ച സംഭവം 200 വര്‍ഷത്തിനിടെ ലോകത്ത് ആദ്യത്തേതെന്ന് റിപ്പോര്‍ട്ട്. ഇതിനു മുന്‍പ് ഉല്‍ക്കപതിച്ച് ആളുകള്‍ക്കു പരുക്കേറ്റിരുന്നെങ്കിലും ആര്‍ക്കും ജീവാപായമൊന്നും സംഭവിച്ചിരുന്നില്ല. വെല്ലൂര്‍ ഭാരതീദാസന്‍ എഞ്ചിനീയറിങ് കോളജ് വളപ്പിലാണ് ശനിയാഴ്ച ഉല്‍ക്ക വീണ് ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തത്.

സംഭവത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ
ധനസഹായം പ്രഖ്യാപിച്ചു. ഉല്‍ക്ക തന്നെയാണ് പതിച്ചതെന്ന് സ്‌ഫോടകവസ്തു വിദഗ്ധരുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ജയലളിത സ്ഥിരീകരിച്ചിരുന്നു. ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ (ഐഎസ്ആര്‍ഒ) നിന്നുള്ള വിദഗ്ധ സംഘം വിശദമായ പരിശോധനയും നടത്തിയിരുന്നു.

സ്‌ഫോടനം നടന്ന ഭാഗത്തു രണ്ടടിയോളം താഴ്ചയില്‍ കുഴി രൂപപ്പെടുകയും സമീപ കെട്ടിടത്തിന്റെ ജനാലകളുടെയും നിര്‍ത്തിയിട്ടിരുന്ന ബസുകളുടെയും ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു.

Tamil Nadu Man Killed By 'Meteorite' May Be First In 200 Years, Report, Compensation, Chief Minister, Jayalalitha, National.


Also Read:
പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പിലെ ഖത്വീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

Keywords: Tamil Nadu Man Killed By 'Meteorite' May Be First In 200 Years, Report, Compensation, Chief Minister, Jayalalitha, National.