Follow KVARTHA on Google news Follow Us!
ad

സൗദിയിലെ സ്‌കൂളില്‍ അധ്യാപകന്‍ നടത്തിയ വെടിവെയ്പ്പില്‍ 6 മരണം

സൗദി അറേബ്യയിലെ സ്‌കൂളില്‍ അധ്യാപകന്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുമരണം. Riyadh, Injured, Report, Gulf,
റിയാദ്: (www.kvartha.com 12.02.2016) സൗദി അറേബ്യയിലെ സ്‌കൂളില്‍ അധ്യാപകന്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുമരണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വെടിയുതിര്‍ത്ത ആള്‍ അറസ്റ്റിലായതായും റിപ്പോര്‍ട്ടുണ്ട്. സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്ക് നേരെയാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും പറയപ്പെടുന്നു.

സൗദിയിലെ ജിസാന്‍ പ്രവിശ്യയില്‍ യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് വെടിവെയ്പ്പ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം സ്‌കൂളില്‍ തന്നെയാണോ അതോ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണോ വെടിവെയ്പ്പ് നടന്നത് എന്നത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്.

വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് വെടിവെയ്പ്പ് നടന്നതെന്നും വെടിയുതിര്‍ത്തത് അധ്യാപകനല്ലെന്നും തോക്കുമായെത്തിയ അക്രമിയാണെന്നും സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമി വെടിവെയ്പ്പ നടത്തിയതെന്നാണ് വിവരം.

സൗദി അറേബ്യയിലെ ജിസ്സാന്‍ പ്രവിശ്യയില്‍ ആണ് വെടിവപ്പ് നടന്നതെന്ന് ദേശീയ മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെയ്പ് നടന്ന സ്ഥലത്തേക്ക് ആംബുലന്‍സ് പോകുന്നതിന്റെ ദൃശ്യം സ്‌റ്റേറ്റ് ടിവി പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read: