Follow KVARTHA on Google news Follow Us!
ad

ലീഗിന് അതൃപ്തി; ഭരണമാറ്റത്തിന്റെ പടിവാതിലില്‍ നില്‍ക്കുമ്പോള്‍ സാക്ഷരതാ മിഷന്‍ ഡയറക്ടറെ നീക്കുന്നു

മുസ്്‌ലിം ലീഗ് നേതൃത്വത്തിന്റെ വഴിവിട്ട നീക്കങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ച സംസ്ഥാനThiruvananthapuram, Congress, Notice, Kerala,
തിരുവനന്തപുരം: (www.kvartha.com 10.02.2016) മുസ്്‌ലിം ലീഗ് നേതൃത്വത്തിന്റെ വഴിവിട്ട നീക്കങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ വിസമ്മതിച്ച സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറെ നീക്കുന്നു. ഇതുസംബന്ധിച്ച ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഉടനിറങ്ങും. കൊല്ലം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് അധ്യാപക സംഘടനയായ ജിഎസ്ടിയുവിന്റെ സംസ്ഥാന നേതാവുമായ എം സുജയ് ആണ് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍.

ലീഗിന്റെ വകുപ്പിനു കീഴിലായിട്ടും കോണ്‍ഗ്രസ് നേതാവായ സുജയ് ഡയറക്ടറാകട്ടെ എന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക അനുമതിയോടെ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക മികവിലുള്ള വിശ്വാസമായിരുന്നു കാരണം. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയായ സുജയ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുമായും കേരളത്തിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരും നേതാക്കളുമായും നല്ല ബന്ധത്തിലാണ്. അത് സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാക്കി മാറ്റുകയും ചെയ്തു.

എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ലീഗിനു താല്‍പര്യമുള്ള ചിലരെ സാക്ഷരതാ മിഷനില്‍ പുതിയ തസ്തികകളുണ്ടാക്കി നിയമിക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കാന്‍ സുജയ് വിസമ്മതിച്ചതായി അറിയുന്നു. ഏഴുപേരെയാണു വിവിധ തസ്തികകളിലേക്കു നിയമിക്കുന്നത്. എല്ലാവരും ലീഗ് നോമിനികളാണ്.

അതിനിടെ സാക്ഷരതാമിഷനെതിരേ സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയുടെ പേരിലും സുജയിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു. ദേശാഭിമാനി വാര്‍ത്ത സാക്ഷരതാ മിഷന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നില്‍ സുജയ് ആണെന്ന് ആരോപിച്ച് സാക്ഷരതാ മിഷനിലെ ചിലര്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നാണു സൂചന.

സാക്ഷരതാമിഷന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഹയര്‍സെക്കന്‍ഡറി തുല്യതാ പദ്ധതിയുടെ ചുക്കാന്‍
പിടിച്ചത് സുജയ് ആണ്. അത് വന്‍വിജയമായിരുന്നു. കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി കഴിഞ്ഞ മാസം 21നു ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പ്രഖ്യാപിച്ച ചടങ്ങിന്റെയും അതിനു പശ്ചാത്തലമൊരുക്കിയ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം വഹിച്ചതും സുജയ് ആണ്. എന്നാല്‍ ആ ചടങ്ങില്‍ അദ്ദേഹം വേദിയില്‍ ഇരിക്കുന്നത് തടയാന്‍ പോലും പിന്നാമ്പുറ ശ്രമങ്ങളുണ്ടായതായി സൂചനയുണ്ടായിരുന്നു. ഒടുവില്‍ നന്ദി പറയലിലേക്ക് ഡയറക്ടറെ ഒതുക്കിക്കൊണ്ടാണ് പരിപാടി നടന്നത്.

എം സുജയ് സാക്ഷരതാമിഷന്‍ ഡയറക്ടറായി തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുമ്പ് ലീഗ് തീരുമാനിച്ച നിയമനങ്ങള്‍ നടക്കില്ലെന്നു വന്നതോടെയാണ് ധൃതിയില്‍ അദ്ദേഹത്തെ മാറ്റുന്നതെന്നാണു വിവരം.

Muslim League to terminate state literary mission Director, Thiruvananthapuram, Congress, Notice, Kerala.

Also Read:
കേളുഗുഡ്ഡെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യക്കൂമ്പാരത്തിന് തീയിട്ടു; ഒഴിവായത് വന്‍ദുരന്തം

Keywords: Muslim League to terminate state literary mission Director, Thiruvananthapuram, Congress, Notice, Kerala.