Follow KVARTHA on Google news Follow Us!
ad

ഹിമപാതം: 6 ദിവസത്തിനുശേഷം ഒരു സൈനികനെ ജീവനോടെ പുറത്തെടുത്തു

സിയാച്ചിനില്‍ ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാള്‍ ജീവനോടെ Kashmir, Dead Body, Officer, National,
കശ്മീര്‍: (www .kvartha.com 09.02.2016) സിയാച്ചിനില്‍ ആറു ദിവസം മുന്‍പ് മഞ്ഞുമല ഇടിഞ്ഞു കാണാതായ 10 സൈനികരില്‍ ഒരാള്‍ ജീവനോടെ ഉണ്ടെന്ന് രക്ഷാസേന അറിയിച്ചു. ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെയാണ് സേന അല്‍ഭുതകരമായി രക്ഷപ്പെടുത്തിയത്. 25 അടി താഴെ മഞ്ഞു പുതഞ്ഞു കിടക്കുന്ന നിലയിലായിരുന്നു ഹന്‍മന്‍. അതേസമയം സൈനികന്‍ ഗുരുതരാവസ്ഥയിലാണെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ടെന്ന് നോര്‍ത്തേണ്‍ കമാന്‍ഡ് ആര്‍മി കമാന്‍ഡര്‍ ലഫ്.ജനറല്‍ ഡി.എസ് ഹൂഡ പറഞ്ഞു.

മഞ്ഞുമലയില്‍ അകപ്പെട്ട് കാണാതായ ഒരു സൈനികന്റെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് പറഞ്ഞു. പലഭാഗത്തും 30 അടിവരെ ആഴത്തില്‍ കുഴിച്ച് ആറു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍ത്തകര്‍ ഒരു മൃതദേഹം കണ്ടെത്തിയത്. പ്രത്യേക യന്ത്രങ്ങളുടെ സഹായത്തോടെ ദിശാനിര്‍ണയം നടത്തിയശേഷം ഇടവിട്ടു മഞ്ഞില്‍ കുഴിയെടുത്തുള്ള പരിശോധന തുടരുകയാണ്.

ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറും മദ്രാസ് റെജിമന്‍ഡിലെ വിവിധ റാങ്കുകളിലുള്ള ഒന്‍പതു സൈനികരുമാണ് ദുരന്തത്തിനിരയായത്. മരിച്ചവരില്‍ മലയാളി ജവാന്‍ ബി. സുധീഷും പെടുന്നു.

Miracle In Siachen As Soldier Is Found Alive 6 Days After Avalanche, Kashmir, Dead Body, Officer, National.


Also Read:
 പ്രമുഖ മതപണ്ഡിതന്‍ മേല്‍പറമ്പിലെ ഖത്വീബ് എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അന്തരിച്ചു

Keywords: Miracle In Siachen As Soldier Is Found Alive 6 Days After Avalanche, Kashmir, Dead Body, Officer, National.