Follow KVARTHA on Google news Follow Us!
ad

ഒരു ഭാര്യയ്ക്ക് കിട്ടിയ പണി! പാചകം ചെയ്തില്ല, വീട് വൃത്തിയാക്കിയില്ല, ഭാര്യയ്ക്ക് ആറു വര്‍ഷം തടവ്

പാചകം ചെയ്യുകയോ വീട് വൃത്തിയാക്കുകയോ ചെയ്യില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്ക്ക് ആറു വര്‍ഷം തടവ്. ഇറ്റലിക്കാരിയായ 42കാരിയാണ് കേട്ടുകേള്‍വിയില്ലാത്ത പരാതിയിന്മേല്‍ അഴിക്കുളളിലായത്. In a bizarre case, a 42-year-old Italian woman could be jailed for up to six years after her husband took her to court for not doing enough cooking, cleaning at home and chronically neglecting him, media reports said on Sunday.
ലണ്ടന്‍:(www.kvartha.com 07.02.2016)   പാചകം ചെയ്യുകയോ വീട് വൃത്തിയാക്കുകയോ ചെയ്യില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ ഭാര്യയ്ക്ക് ആറു വര്‍ഷം തടവ്. ഇറ്റലിക്കാരിയായ 42കാരിയാണ് കേട്ടുകേള്‍വിയില്ലാത്ത പരാതിയിന്മേല്‍ അഴിക്കുളളിലായത്. തന്നെ വേണ്ടവിധത്തില്‍ പരിചരിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്. തെക്കന്‍ റോമിലെ സൊന്നിനോ എന്ന ഗ്രാമത്തിലെ താമസക്കാരാണ് പ്രതിയും ഭര്‍ത്താവും താമസിച്ചിരുന്നത്. ഇവിടുത്തെ പോലീസ് സ്‌റ്റേഷനിലാണ് ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും വീട് വൃത്തിയാക്കുന്നില്ലെന്നും കാട്ടി 47കാരനായ ഭര്‍ത്താവ് പരാതി നല്‍കിയത്.

വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ ഭാര്യ തീര്‍ത്തും പരാജയമായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ പരിചരിക്കുന്നതില്‍ ഭാര്യ വീഴ്ച വരുത്തിയിരുന്നു. കിടപറയില്‍പോലും ഭാര്യ പരാജയമായിരുന്നുവെന്നും ഭര്‍ത്താവിന്റെ പരാതിയിലുണ്ട്. കോടതിയില്‍ എത്തിയ കേസില്‍ ഒടുവില്‍ ഭാര്യയ്ക്ക് ആറു വര്‍ഷം തടവ് വിധിക്കുകയായിരുന്നു. കുടുംബകാര്യങ്ങളില്‍ ഇവര്‍ വീഴ്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു.
     
In a bizarre case, a 42-year-old Italian woman could be jailed for up to six years after her husband took her

   
SUMMARY: In a bizarre case, a 42-year-old Italian woman could be jailed for up to six years after her husband took her to court for not doing enough cooking, cleaning at home and chronically neglecting him, media reports said on Sunday.